ad
Deshabhimani

ദക്ഷിണാഫ്രിക്കയിൽ മദ്യശാലയിൽ വെടിവയ്പ്പ്; 17 പേർ കൊല്ലപ്പെട്ടു

South Africa.jpg
വെബ് ഡെസ്ക്

Published on Sep 27, 2026, 12:28 PM | 1 min read

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ മദ്യശാലയിലുണ്ടായ വെടിവയ്പ്പിൽ 17 പേർ കൊല്ലപ്പെടുകയും 15 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 13 പുരുഷന്മാരും 4 സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു.


ഗൗട്ടെങ് പ്രവിശ്യയിൽ ഇന്നലെ രാത്രി നടന്ന വെടിവയ്പ്പിൽ പ്രതികൾ എകെ 47 റൈഫിളുകളും പിസ്റ്റളുകളും ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. വെടിവയ്പ്പിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റ 15 പേരെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


മദ്യശാലയ്ക്ക് പുറത്ത് നിന്ന് വെടിവയ്ക്കുകയായിരുന്നെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം മദ്യശാലയ്ക്കകത്തേക്ക് പ്രവേശിച്ച് അകത്തിരിക്കുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home