ad
Deshabhimani

print edition ഇമ്മാനുവൽ ഗ്രിഗയർ പാരീസിന്റെ പുതിയ മേയർ

emmanuel gregoire

photo credit: emmanuel gregoire facebook

വെബ് ഡെസ്ക്

Published on Mar 24, 2026, 12:00 AM | 1 min read

പാരിസ്‌ : സോഷ്യലിസ്റ്റ് പാർടി നേതാവ് ഇമ്മാനുവൽ ഗ്രിഗയർ (48) പാരിസിന്റെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്‌ച രണ്ടാംവട്ട വോട്ടെടുപ്പിൽ കൺസർവേറ്റീവ് സ്ഥാനാർഥി റാച്ചിഡ ഡാറ്റിയെയാണ്‌ പരാജയപ്പെടുത്തിയത്‌.


വിജയം ഉറപ്പിച്ചതിന് പിന്നാലെ പാരിസിനെ കൂടുതൽ ഹരിതാഭമാക്കുമെന്ന വാഗ്‌ദാനം ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം നഗരവീഥികളിലൂടെ സൈക്കിളിൽ സഞ്ചരിച്ചു. സോഷ്യലിസ്റ്റുകളും ഗ്രീൻസ് പാർടിയും കമ്യൂണിസ്റ്റ്‌ പാർടിയും ഉൾപ്പെടുന്ന ഇടതുസഖ്യത്തെയാണ് അദ്ദേഹം നയിക്കുന്നത്. 2014 മുതൽ സിറ്റി കൗൺസിൽ അംഗമായും 2018 മുതൽ 2024 വരെ ഡെപ്യൂട്ടി മേയറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുൻ മേയർ ബെർട്രാൻഡ് ഡെലാനോയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് താൻ നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പ്രചാരണ വേളയിൽ അദ്ദേഹം വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home