Deshabhimani

ദശലക്ഷക്കണക്കിന് വെബ്സൈറ്റുകൾക്ക് ഭീഷണി; പിഎച്ച്പി സുരക്ഷാ പിഴവിൽ ആശങ്കയോടെ സത്യ നാദെല്ല

SATYA NADALLE MICRO SOFT
വെബ് ഡെസ്ക്

Published on Oct 23, 2026, 07:30 PM | 1 min read

ബെർലിൻ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വെബ്സൈറ്റുകളെ ബാധിച്ചേക്കാവുന്ന പിഎച്ച്പി സുരക്ഷാ പിഴവുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഐടി മേഖലയിൽ കടുത്ത സമ്മർദം സൃഷ്ടിക്കുന്നതായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല.


ഇത്രയും ഗുരുതരമായ സൈബർ സുരക്ഷാ പ്രതിസന്ധി വളരെക്കാലമായി കണ്ടിട്ടില്ലെന്നും സുരക്ഷാ പിഴവുകൾ പരിഹരിക്കാൻ ഐടി വിദഗ്ധർ രാവും പകലും ഒരുപോലെ പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ജർമനിയിൽ നടന്ന വ്യവസായ പരിപാടിയിലാണ് അദ്ദേഹം ഈ ആശങ്ക പ്രകടിപ്പിച്ചത്. ഐടി, സൈബർ സുരക്ഷാ മേഖലകളിലുള്ളവർക്ക് ഏറെ സമ്മർദം നിറഞ്ഞ സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.


സോഫ്റ്റ്‌വെയർ സംവിധാനങ്ങളുടെ സങ്കീർണത വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതവും ദീർഘകാലം പരിപാലിക്കാവുന്നതുമായ സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home