Deshabhimani

പീസ് ബോണ്ടിനെതിരായ നേഹ ബോറയുടെ ഹർജി തള്ളി

neha bora

നേഹ ബോറ

വെബ് ഡെസ്ക്

Published on Oct 23, 2026, 07:30 PM | 1 min read

ന്യൂഡൽഹി: പീസ് ബോണ്ടിനെതിരായ ഐസ പ്രസിഡന്റ് നേഹ ബോറയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സമാധാനം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ട്‌ നൽകണമെന്നുമുള്ള നോട്ടീസിനെതിരെയാണ് നേഹ കോടതിയെ സമീപിച്ചത്.


പൊലീസ്‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേറ്റായ എസിപി നൽകിയ നോട്ടീസ്‌ റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. നിലവിലെ സാഹചര്യത്തിൽ ബോണ്ടുമായി ബന്ധപ്പെട്ടിട്ടുള്ള സ്പെഷ്യൽ എക്സിക്യൂട്ടീവ് നോട്ടീസിൽ ഇടപെടാനില്ലെന്നാണ് കോടതി അറിയിച്ചത്. ഉത്തരവിന്റെ പകർപ്പ് ലഭിച്ചശേഷം അപ്പീൽ ഉൾപ്പടെയുള്ള നടപടികളിലേയ്ക്ക് പോകുമെന്ന് ഐസ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home