Deshabhimani

കൊല്ലത്ത് നിയന്ത്രണംവിട്ട വാഹനം ഇടിച്ചുകയറി വീടിന്റെ ​ഗേറ്റും മതിലും തകർന്നു

Lorry Accident
വെബ് ഡെസ്ക്

Published on Oct 23, 2026, 08:01 PM | 1 min read

പുനലൂർ: നിയന്ത്രണംവിട്ട വാഹനം ഇടിച്ചുകയറി വീടിന്റെ ​ഗേറ്റും മതിലും തകർന്നു. പുനലൂർ-അഞ്ചൽ മലയോര ഹൈവേയിൽ മാവിളയിലാണ് അപകടം നടന്നത്. ഡെലിവറി വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലും നിയന്ത്രണം വിട്ടെത്തിയ വാഹനം ഇടിച്ചു. സമീപത്തുണ്ടായിരുന്ന യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.


ഇന്ന് ഉച്ചയ്ക്ക് 12.45 ഓടു കൂടി ഉണ്ടായ അപകടത്തിന്റെ സിസി‌ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം വിട്ടെത്തിയ ഡെലിവറി വാഹനത്തിന്റെ ശബ്ദം കേട്ട് പിക്കപ്പ് വാനിന്റെ അകത്തേയ്ക്ക് ചാടിക്കയറിയതിനാലാണ് യുവാവ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. മഴ പെയ്തു കിടക്കുന്ന സമയമായതിനാൽ റോഡ് തെന്നി കിടന്നതാകാം അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നി​ഗമനം.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home