Deshabhimani

ജോർദാനിൽ സംസ്കാരച്ചടങ്ങിനിടെ പള്ളിയിൽ വെടിവയ്പ്; ആറുപേർ കൊല്ലപ്പെട്ടു, 28 പേർക്ക് പരിക്ക്

jordan church attack

വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on Oct 23, 2026, 08:40 PM | 1 min read

അമ്മാൻ : ജോർജാനിൽ സംസ്കാര ചടങ്ങിനിടെ പള്ളിയിൽ വെടിവയ്പ്. ആറുപേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ അമ്മാനിൽനിന്ന് 180 കിലോമീറ്റർ തെക്ക് സ്ഥിതിചെയ്യുന്ന കരാക്കിലെ ഹമൂദ് വില്ലേജിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയിലാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്. രണ്ട് ആയുധധാരികൾ പള്ളിക്കുള്ളിൽ കടന്ന് വെടിയുതിർക്കുകയായിരുന്നു.


സംസ്കാരചടങ്ങുകൾ ആരംഭിച്ചപ്പോൾ സ്ഫോടനശബ്ദം കേട്ടതായും പിന്നാലെ വാഹനത്തിലെത്തിയ മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ പള്ളിക്കുള്ളിൽ കടന്ന് വെടിയുതിർത്തതായുമാണ് വിവരം. ഒരാളുടെ കൈവശം റൈഫിളും മറ്റൊരാളുടെ കൈവശം പിസ്റ്റളുമുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികൾ മിനിറ്റുകളോളം വെടിയുതിർത്തതായാണ് വിവരം. ആറുപേർ കൊല്ലപ്പെട്ടതായും 28 പേർക്ക് പരിക്കേറ്റതായും സർക്കാർ വക്താവ് മുഹമ്മദ് അൽ മൊമാനി സ്ഥിരീകരിച്ചു.


സംഭവത്തിനു പിന്നാലെ പള്ളിയിലും പ്രദേശത്തും സുരക്ഷാസേനയെ വിന്യസിച്ചു. അക്രമികൾക്കായി തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശമായ കരാക്കിൽ 2016ലും സമാനമായ ആക്രമണമുണ്ടായിരുന്നു. അന്ന് പത്തുപേർ കൊല്ലപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home