ഗോളടി തുടർന്ന് ക്രിസ്‌റ്റ്യാനോ റൊണാൾഡോ

റിയാദ്: സൗദി പ്രൊ ലീഗിൽ ഗോളടി തുടർന്ന് ക്രിസ്‌റ്റ്യാനോ റൊണാൾഡോ. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ അൽ ഫൈസാലിയ്ക്കെതിരെ ഗോൾ നേടിയതോടെ ആയിരം ഗോളുകളെന്ന നേട്ടത്തിലേക്ക് താരം ഒരുപടി കൂടെ അടുത്തു. കളിജീവിതത്തിൽ ആകെ 982 ഗോളായി. ആയിരത്തിലെത്താൻ 18 എണ്ണം കൂടി മതി.
മത്സരത്തിൽ അൽ നസർ 3-1നാണ് അൽ- ഫൈസാലിയെ തകർത്തത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു റൊണാൾഡോ ഗോൾ നേടിയത്. ജോവോ ഫെലിക്സ് നൽകിയ ക്രോസിൽ നിന്നും തകര്‍പ്പന്‍ ഹെഡറിലൂടെയാണ് റൊണാൾഡോ ഗോൾ നേടിയത്. അൽ നസറിനായി അൽ-ഹംദാനും ആഞ്ചലോ ഗബ്രിയേലും ഗോൾ നേടി. അൽ ഫൈസാലിക്കായി ബോംഗോണ്ട ആശ്വാസ ഗോൾ നേടി.








0 comments