കെ പി സഹദേവൻ തൊഴിലാളികളുടെ അവകാശ സമരങ്ങളിലെ മുന്നണി പോരാളി: എം വി ഗോവിന്ദൻ

തിരുവനന്തപുരം : കമ്യൂണിസ്റ്റ് - തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ പി സഹദേവൻ്റെ വിയോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചിച്ചു. കെ പി സഹദേവൻ്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാകെ കനത്ത നഷ്ടമാണ്. തൊഴിലാളികളുടെ അവകാശസമരങ്ങളിലെ മുന്നണിപ്പോരാളിയായിരുന്ന കെ പി സഹദേവൻ ജ്യേഷ്ഠ സഹോദരനെ പോലെയാണ്. ജില്ലാ സെക്രട്ടറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും സമരസംഘടനാ പ്രവർത്തനങ്ങളിലും ഒരുമിച്ച് പ്രവർത്തിച്ചു..
പതിനെട്ടാം വയസിൽ ട്രേഡ് യൂണിയൻ പ്രവർത്തനം ആരംഭിച്ച് ആറര പതിറ്റാണ്ടിലേറെ നിസ്വവർഗത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയാണ്. അവസാന ശ്വാസം വരെയും തൊഴിലാളി വർഗത്തിന്റെ അവകാശപോരാട്ടങ്ങൾക്ക് വേണ്ടി നിലകൊണ്ടു.
അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം ഇരുപത് മാസം ജയിലിലായി. വിവിധ കാലയളവിൽ രണ്ടുവർഷത്തോളം വേറെയും ജയിലിൽ കഴിഞ്ഞു. ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയറ്റ് അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം മാതൃകാപരമായ ഇടപെടൽ നടത്തിയ വ്യക്തിത്വമാണ് കെ പി സഹദേവൻ. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും എം വി ഗോവിന്ദൻ അനുശോചന കുറിപ്പിൽ പറഞ്ഞു.








0 comments