Deshabhimani

ജനാധിപത്യം വീണ്ടെടുക്കാൻ ജനകീയ മാർച്ച്; ​ഗ്യാനേഷ് കുമാറിനെതിരെ നാടെങ്ങും പ്രതിഷേധം

gyanesh regignation night march

സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന നൈറ്റ് മാർച്ച്

വെബ് ഡെസ്ക്

Published on Oct 23, 2026, 09:13 PM | 1 min read

തിരുവനന്തപുരം : വോട്ടവകാശം സംരക്ഷിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന്‌ നീക്കണമെന്നും ജന്തർമന്തറിലെ പ്രതിഷേധ വിലക്ക് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്‌ സംസ്ഥാനത്താകെ പ്രതിഷേധം. എല്ലാ ജില്ലകളും ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. ട്രേഡ് യൂണിയൻ, സംയുക്ത കർഷകസമിതി, കേരള കർഷക സംഘം, കിസാൻ സഭ യുവജന - വിദ്യാർഥി -മഹിളാ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ജനകീയ മാർച്ച്. ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ലോക്‌ഭവനുമുന്നിൽ നടത്തിയ പ്രതിഷേധ മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. എല്ലാ ജില്ലകളിലും പ്രതിഷേധപരിപാടികൾ അരങ്ങേറി.


ജനാധിപത്യ സംരക്ഷണത്തിനായി നടത്തുന്ന ഒരു പ്രക്ഷോഭത്തെയും അടിച്ചമർത്താനോ ഇല്ലാതാക്കാനോ കഴിയില്ലെന്നും കൂടുതൽ ശക്തമായി പ്രക്ഷോഭങ്ങൾ ഉയർന്നുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരം ജന്തർ മന്തർ ഉയർന്നുവരും. ഒരു പ്രക്ഷോഭത്തെയും അടിച്ചമർത്താനോ ഇല്ലാതാക്കാനോ കഴിയില്ല, പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമായി ഉയർന്നുവരും. അതാണ് ചരിത്രം. ചരിത്രത്തിൽ ഇതിനുദാഹരണമായി ധാരാളം വിദ്യാർഥി യുവജന പ്രക്ഷോഭങ്ങളുണ്ട്. അവരുടെ പിൻമുറക്കാർ നടത്തുന്ന ഈ പ്രക്ഷോഭത്തിൽ വിദ്യാർഥികളും യുവജനങ്ങളും മാത്രമല്ല, എല്ലാ വിഭാ​ഗങ്ങളും അണിനിരക്കും. ​ഗ്യാനേഷിന്റെ രാജി, വോട്ടവകാശം പുനസ്ഥാപിക്കുക, അക്രമം നടത്തിയ പൊലീസിനെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ നേടുന്നതുവരെ സമരം തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home