കൊല്ലത്ത് 12 വയസുകാരനെ കാണാതായി; സൈക്കിൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തി

കൊല്ലം: കൊല്ലത്ത് 12 വയസുകാരനെ കാണാതായതായി പരാതി. കൊല്ലം പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകനായ അബ്രഹാമിനെയാണ് (12) കാണാതായത്. കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റഷൻ പരിസരത്തു നിന്നും കണ്ടെത്തി. കുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തി വരികയാണ്.
വ്യാഴം വൈകീട്ടു മുതലാണ് കൊല്ലത്തെ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന അബ്രഹാമിനെ കാണാതായത്. സ്കൂൾ വിട്ടെത്തിയ കുട്ടി സൈക്കിളിൽ പുറത്തുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കുട്ടി ട്യൂഷൻ ക്ലാസിന് പോയതെന്നാണ് കുടുംബം ധരിച്ചിരുന്നത്. എന്നാൽ, ഏറെ നേരം കഴിഞ്ഞും കാണാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 3 വർഷത്തിലേറെയായി കുട്ടിയും കുടുംബവും കൊല്ലത്ത് ആണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ കുട്ടിയുടെ അമ്മ ഇളയ കുട്ടിയുമായി കൊൽക്കത്തയിലേക്ക് മടങ്ങിയിരുന്നു. അമ്മയുടെ അടുത്തേക്കു പോകുന്നതിനായി കുട്ടി ട്രെയിനിൽ കയറി പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.








0 comments