ad
Deshabhimani

മിക്കവരും ഇന്ത്യ ബംഗ്ലാദേശ് പ്രവാസികൾ

കമ്പനിപൂട്ടി ഉടമ നാടുവിട്ടു, സിംഗപ്പൂരിൽ നാനൂറോളം തൊഴിലാളികൾക്ക് ട്രേഡ് യൂണിയനുകളുടെ കൈത്താങ്ങ്

1
വെബ് ഡെസ്ക്

Published on Jun 26, 2026, 03:56 PM | 2 min read

സിംഗപ്പൂർ: ഇന്ത്യൻ വംശജനായ ഉടമ ശമ്പളം നൽകാതെ രാജ്യം വിട്ടതിനെ തുടർന്ന് ദുരിതത്തിലായ നാനൂറിലധികം വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് സിംഗപ്പൂരിലെ തൊഴിലാളി സംഘടനകളുടെ കൈത്താങ്ങ്. തങ്ങൾ ഏര്‍പ്പാടാക്കിയ തൊഴിൽ പുനരധിവാസം അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് സിംഗപ്പൂരിലെ പ്രമുഖ തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ നാഷണൽ ട്രേഡ്സ് യൂണിയൻ കോൺഗ്രസ് അറിയിച്ചു.


നിലവിൽ 'ടുവാസ് വ്യൂ ഡോർമിറ്ററിയിൽ' കഴിയുന്ന തൊഴിലാളികളെ ഈ വാരാന്ത്യത്തോടെ ഒരൊറ്റ താമസസൗകര്യത്തിലേക്ക് മാറ്റാൻ കുടിയേറ്റ തൊഴിലാളി ക്ഷേമ സംഘടനയായ മൈഗ്രന്റ് വർക്കേഴ്സ് സെന്ററുമായി ചേർന്ന് നടപടികൾ തുടങ്ങി.


തൊഴിലാളികളെ വഞ്ചിച്ച കമ്പനികളുടെ ഡയറക്ടർ മാസങ്ങളായി ഇവർക്ക് ശമ്പളം നൽകാതെ രാജ്യം വിട്ടതായാണ് റിപ്പോർട്ടുകൾ. ദുരിതത്തിലായ ഈ തൊഴിലാളികളെ സഹായിക്കാൻ സിംഗപ്പൂരിലെ എൺപതിലധികം കമ്പനികൾ ഇതിനകം മുന്നോട്ടുവന്നിട്ടുണ്ടെന്ന് സംഘടനാ സെക്രട്ടറി ജനറൽ എൻഗ് ചീ മെങ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.


"തൊഴിൽ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 80-ലധികം കമ്പനികളിൽ നിന്നായി നാനൂറോളം തൊഴിലവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ജോലി നൽകാനുള്ള നടപടികൾ ആരംഭിക്കും. ഈ പ്രക്രിയയിൽ ആരും തന്നെ ഒഴിവാക്കപ്പെടില്ല എന്ന് ഞങ്ങൾ ഉറപ്പാക്കും," എൻഗ് ചീ മെങ് പറഞ്ഞു. സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും


തൊഴിലാളികളുടെ വക

ഭക്ഷണവും, ചെലവിനുള്ള കാശും


കുടിശ്ശികയുള്ള ശമ്പളം ഈടാക്കുന്നതിനായി പരാതികൾ നേരിട്ട് ഫയൽ ചെയ്യാൻ 'ട്രൈപ്പാർട്ടൈറ്റ് അലയൻസ് ഫോർ ഡിസ്പ്യൂട്ട് മാനേജ്‌മെന്റ്' ഉദ്യോഗസ്ഥർ നിലവിൽ തൊഴിലാളികളെ സഹായിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച ദുരിതബാധിതരായ തൊഴിലാളികൾക്ക് അടിയന്തിര ദൈനംദിന ചെലവുകൾക്കായി തൊഴിലാളി സംഘടനകൾ ചേർന്ന് 100 സിംഗപ്പൂർ ഡോളർ ക്യാഷായും, 100 ഡോളറിന്റെ സൂപ്പർമാർക്കറ്റ് വൗച്ചറുകളും വിതരണം ചെയ്തിരുന്നു.


കഴിഞ്ഞ മൂന്ന് മുതൽ നാല് മാസമായി തങ്ങൾക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് കാണിച്ച് ഈ ആഴ്ച ആദ്യമാണ് തൊഴിലാളികൾ സിംഗപ്പൂർ മാനവവിഭവശേഷി മന്ത്രാലയത്തെ സമീപിച്ചത്. എസ്.കെ ഇൻഡസ്ട്രീസ് (SK Industries), കെ.പി.എ എൻജിനീയറിങ് (KPA Engineering), വി.വി.ആർ പ്ലാന്റ് എൻജിനീയറിങ് (VVR Plant Engineering) എന്നീ മൂന്ന് കമ്പനികളിലെ തൊഴിലാളികളാണ് തട്ടിപ്പിനിരയായത്.


ഈ മൂന്ന് കമ്പനികൾക്കും ഒരൊറ്റ ഡയറക്ടറാണുള്ളത്. രാമു പളനി വേലു എന്ന ഇന്ത്യൻ വംശജനായ ഇയാൾ നിലവിൽ ഒളിവിലാണ്. ഇയാൾ സിംഗപ്പൂർ വിട്ടതായാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home