ഫുട്ബോൾ ലോകകപ്പ്
പോരാട്ടങ്ങൾ കടുക്കുന്നു; 'റൗണ്ട് ഓഫ് 32'ൽ ഇടംപിടിച്ച ടീമുകൾ ഏതൊക്കെ?

ദോഹ : ഫുട്ബോൾ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായതോടെ നോക്കൗട്ട് ചിത്രങ്ങൾ തെളിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ വീറും വാശിയും പിന്നിട്ട് 19 ടീമുകൾ ഇതിനകം റൗണ്ട് ഓഫ് 32-ൽ ഇടംപിടിച്ചു കഴിഞ്ഞു. സഹ ആതിഥേയ രാജ്യങ്ങളായ യുഎസ്, കാനഡ, മെക്സിക്കോ എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
ജൂൺ 29ന് തിങ്കളാഴ്ച പുലർച്ചെ 12.30ന് കാനഡയും സൗത്ത് ആഫ്രിക്കയും തമ്മിലാണ് റൗണ്ട് ഓഫ് 32ലെ ആദ്യ പോരാട്ടം. ജൂൺ 29ന് തിങ്കളാഴ്ച രാത്രി 10.30ന് നടക്കുന്ന മത്സരത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീലും ഏഷ്യൻ പവർഹൗസുകളായ ജപ്പാനും പരസ്പരം ഏറ്റുമുട്ടും. ജൂൺ 30ന് രാവിലെ 6.30ന് നടക്കുന്ന മത്സരത്തിൽ യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്‌സ് ആഫ്രിക്കൻ ശക്തികളായ മൊറോക്കോയെ നേരിടും. ജൂലൈ 2ന് പുലർച്ചെ 5.30ന് യുഎസ്എയും ബോസ്നിയയും ഏറ്റുമുട്ടും.
യോഗ്യത നേടിയ ടീമുകൾ:
അർജന്റീന (ഗ്രൂപ്പ് ജെ): ഓസ്ട്രിയയെ 2-0ന് പരാജയപ്പെടുത്തി ഒന്നാം സ്ഥാനം ഉറപ്പിച്ചു. ലയണൽ
മെസി ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറി.
ബ്രസീൽ (ഗ്രൂപ്പ് സി): സ്കോട്ട്ലൻഡിനെ 3-0ന് തോൽപ്പിച്ചാണ് നോക്കൗട്ടിലെത്തിയത്. ഹെയ്തിയെ
3-0ന് തകർത്തു. നെയ്മറുടെ തിരിച്ചുവരവ് ടീമിന് പുത്തനുണർവ് നൽകും.
മെക്സിക്കോ (ഗ്രൂപ്പ് എ): ദക്ഷിണ കൊറിയയെ 1-0ന് പരാജയപ്പെടുത്തി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം നേടി. ദക്ഷിണാഫ്രിക്കയെ 2-0 ന് പരാജയപ്പെടുത്തിയാണ് തുടക്കം കുറിച്ചത്.
ദക്ഷിണാഫ്രിക്ക (ഗ്രൂപ്പ് എ): ദക്ഷിണ കൊറിയയെ 1-0ന് അട്ടിമറിച്ച് 4 പോയിന്റോടെ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി.
സ്വിറ്റ്സർലൻഡ് (ഗ്രൂപ്പ് ബി): തോൽവിയറിയാതെ 7 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമത്. വാൻകൂവറിൽ കാനഡയെ 2-1ന് പരാജയപ്പെടുത്തി.
കാനഡ (ഗ്രൂപ്പ് ബി): ഖത്തറിനെ 6-0 ന് തകർത്ത് തുടങ്ങിയ കാനഡ, നാല് പോയിന്റോടെ രണ്ടാം സ്ഥാനം നേടി.
മൊറോക്കോ (ഗ്രൂപ്പ് സി): ഹെയ്തിയെ 4-2ന് തകർത്ത് വിജയവഴിയിലായി.
യുഎസ്എ (ഗ്രൂപ്പ് ഡി): ഓസ്‌ട്രേലിയയെ 2-0ന് തോൽപ്പിച്ച് ഒന്നാമതായി. പരാഗ്വേയെ 4-1ന് പരാജയപ്പെടുത്തി.
ഓസ്ട്രേലിയ (ഗ്രൂപ്പ് ഡി): പരാഗ്വെയെ സമനിലയിൽ തളച്ച് 4 പോയിന്റുമായി മുന്നേറി. തുർക്കിയെ
2-0ന് പരാജയപ്പെടുത്തി.
ജർമനി (ഗ്രൂപ്പ് ഇ): ഐവറി കോസ്റ്റിനെ 2-1ന് പരാജയപ്പെടുത്തി റൗണ്ട് ഓഫ് 32-ൽ ഇടംനേടി. കുറസാവോയെ 7-1ന് പരാജയപ്പെടുത്തി.
ഐവറി കോസ്റ്റ് (ഗ്രൂപ്പ് ഇ): നിക്കൊളാസ് പെപ്പെയുടെ ഇരട്ട ഗോളുകളുടെ കരുത്തിൽ ക്യുറസാവോയെ 2-0ന് തോൽപ്പിച്ച് മുന്നേറി.
നെതർലൻഡ്‌സ് (ഗ്രൂപ്പ് എഫ്): രണ്ട് ജയവും ഒരു സമനിലയുമായി 7 പോയിന്റോടെ നോക്കൗട്ടിലെത്തി. സ്വീഡനെ 5-1നും, ടുണീഷ്യയെ 3-1നും തോൽപ്പിച്ചു.
ജപ്പാൻ (ഗ്രൂപ്പ് എഫ്): 5 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി. ടുണീഷ്യയെ 4-0ന് തകർത്തു.
സ്വീഡൻ (ഗ്രൂപ്പ് എഫ്): ഒരു ജയവും ഒരു സമനിലയുമടക്കം 4 പോയിന്റുമായി മുന്നേറി. ടുണീഷ്യയെ 5-1ന് തോൽപ്പിച്ചിരുന്നു.
ഫ്രാൻസ് (ഗ്രൂപ്പ് ഐ): ഇറാഖിനെ 3-0ന് പരാജയപ്പെടുത്തി യോഗ്യത നേടി. കിലിയൻ എംബാപ്പെയുടെ മികവിലായിരുന്നു മുന്നേറ്റം.










0 comments