ad
Deshabhimani

ലഡാക്ക്, നീറ്റ് വിഷയങ്ങളില്‍ ഒന്നിനെങ്കിലും പരിഹാരം വേണം, ഇല്ലെങ്കില്‍ ജന്തർ മന്ദിറിൽ നിരാഹാരമിരിക്കും: സോനം വാങ്ചുക്

sonam vangchuk
വെബ് ഡെസ്ക്

Published on Jun 26, 2026, 05:29 PM | 1 min read

ന്യൂഡൽഹി : ലഡാക്കിലെ പരിസ്ഥിതി വിഷയം, നീറ്റ് പരീക്ഷ ക്രമക്കേട് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിന് കേന്ദ്ര സർക്കാർ പരിഹാരം കണ്ടില്ലെങ്കിൽ ജന്തർ മന്ദിറിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നറിയിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്.


എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വാങ്ചുക് ഇക്കാര്യമറിയിച്ചത്. വിദ്യാഭ്യാസവും പരിസ്ഥിതിയും ഞാൻ പ്രാധാന്യത്തോടെ കാണുന്ന വിഷയങ്ങളാണെന്നും ഒരാഴ്ചക്കുള്ളിൽ ഇതിൽ ഏതെങ്കിലുമൊന്നിൽ സർക്കാർ ഉത്തരം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് വാങ്ചുക് വീഡിയോയിൽ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് തന്റെ ആവശ്യങ്ങൾ ആദ്യം ഉന്നയിച്ചത്. ശനിയാഴ്ച്ചക്കകം മറുപടി ലഭിച്ചില്ലെങ്കിൽ ഞാൻ നിങ്ങളോടൊപ്പം നിരാഹാരത്തിൽ ചേരും, വാങ്ചുക് പറഞ്ഞു.


വിദ്യാഭ്യാസത്തെ സംബന്ധിച്ച കാര്യങ്ങളിൽ അഭിപ്രായം പറയാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും ലഡാക്കിന്റെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് അവിടെയുള്ളവരുമായി സംസാരിക്കണമെന്നും വാങ്ചുക് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home