ജാർഖണ്ഡിൽ വാഹനാപകടം; എട്ട് മരണം

ജാർഖണ്ഡ് : ജാർഖണ്ഡിലെ രാംഘട്ട് ജില്ലയിൽ കൽക്കരി കയറ്റിയ ട്രക്ക് ബാൻഡ് സംഘം സഞ്ചരിച്ച വാനിലിടിച്ച് എട്ടുപേർ മരിച്ചു. രാംഘട്ട്-ബൊക്കാറോ ഹൈവേയിൽ ലാരി-ബാർലോങ് ഭാഗത്തുവെച്ചാണ് അപകടം നടന്നത്. സംഭവത്തിൽ ഏഴുപേർ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ് റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി.
മാരങ്‌മർച്ച, ബൽസാഗ്ര സ്വദേശികളാണ് മരിച്ചവർ. കൂട്ടിയിടിയുടെ ആഘാതത്തിൽ വാൻ പൂർണമായും തകർന്നു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപെട്ടു. സംഭവത്തിൽ പോലീസ് ട്രക്ക് പിടിച്ചെടുത്തു. അപകടത്തെത്തുടർന്ന് പ്രദേശവാസികൾ രാംഘട്ട്-ബൊക്കാറോ റോഡ് ഉപരോധിച്ചു. കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഈ ഭാഗത്തുണ്ടായ അപകടങ്ങളിൽ 11 പേർ മരിച്ചെന്നും, ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.










0 comments