യുഎസിൽ സ്കൂളിൽ വെടിവയ്പ്; 2 പേർ കൊല്ലപ്പെട്ടു

us shooting
വെബ് ഡെസ്ക്

Published on Dec 17, 2024, 08:15 AM | 1 min read

വാഷിങ്ടൺ > അമേരിക്കയിലെ വിസ്‌കോൺസിനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. 6 പേർക്ക് പരിക്കേറ്റു. മാഡിസണിലുള്ള സ്കൂളിലാണ് ഇന്നലെ വെടിവയ്പുണ്ടായത്. 17 വയസുള്ള വിദ്യാർഥിനിയാണ് വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം.

വെടിവച്ചതെന്നു കരുതപ്പെടുന്ന പെൺകുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഒരു അധ്യാപകനും വിദ്യാർഥിയുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 6 പേരിൽ 2 പേരുടെ നില ​ഗുരുതരമാണ്. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. 400ഓളം വിദ്യാർഥികളാണ് സ്കൂളിലുള്ളത്.

 



deshabhimani section

Related News

View More
0 comments
Sort by

Home