യുഎസ്‌ സ്‌കൂളിൽ വെടിവയ്‌പ്പ്‌; 3 മരണം

US SCHOOL SHOOTING

PHOTO CREDIT: X

വെബ് ഡെസ്ക്

Published on Aug 27, 2025, 10:10 PM | 1 min read

വാഷിങ്‌ടൺ: അമേരിക്ക മിനസോട്ട കത്തോലിക് സ്‌കൂളിൽ വെടിവയ്‌പ്പ്. അക്രമിയുൾപ്പെടെ മൂന്നു പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്‌. അക്രമി സ്വയം ജീവനൊടുക്കിയതായാണ് റിപ്പോർട്ടുകൾ.


മിനസോട്ടയിലെ അനൺസിയേഷൻ കാത്തലിക് സ്കൂളിലാണ് ആക്രമണം നടന്നത്. ബുധനാഴ്‌ച രാവിലെയാണ്‌ പ്രാർഥനയ്ക്കിടയിൽ അജ്ഞാതന്റെ വെടിവയ്‌പ്പുണ്ടായത്‌. 395 വിദ്യാർഥികളുള്ള ഒരു സ്വകാര്യ എലിമെന്ററി സ്കൂളാണിത്. മിനിസോട്ടയിലെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.


കറുത്ത വസ്ത്രം ധരിച്ച് തോക്കുധാരിയായ ഒരാൾ പ്രദേശത്തെത്തിയതായി പൊലീസ് പറയുന്നു. വെടിവയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും എഫ്ബിഐ സ്ഥലത്തുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ചു. പ്രാദേശിക അധികാരികളുമായി സഹകരിച്ച് സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം സോഷ്യൽ മീഡിയയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home