സൗദി ഡ്രോൺ ആക്രമണം; ഇറാഖ് - ഇറാന്‍ അതിര്‍ത്തിയിലെ ശലംചെ കവാടം താല്‍ക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവ്

റിയാദ് : സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇറാഖിനും ഇറാനും തമ്മിലുള്ള തെക്കന്‍ അതിര്‍ത്തി കവാടമായ ശലംചെ താല്‍ക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഇറാഖ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോർട്ട്.
ഇറാനും ഇറാഖും തമ്മിലുള്ള പ്രധാനപ്പെട്ട വാണിജ്യ അതിർത്തി കവാടമാണ് ശലംചെ. ഇറാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖുസെസ്താനിലെ ഖൊറംഷഹർ നഗരത്തിനും ഇറാഖിലെ ബസ്ര നഗരത്തിനും ഇടയിലാണ് ഈ അതിർത്തി സ്ഥിതി ചെയ്യുന്നത്
സൗദി ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി രാജ്യത്ത് വ്യാപക തെരച്ചിൽ നടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇറാഖിന്റെ അതിർത്തിക്കുള്ളിൽ നിന്ന് വിക്ഷേപിച്ച ഡ്രോണുകളാണ് സൗദിയുടെ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ തകർത്തത്. കരമാർഗം എണ്ണ എത്തിക്കാനുള്ള വലിയ സംവിധാനമാണ് തകർന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.










0 comments