ad
Deshabhimani

പിഎയുടെ വീട്ടില്‍ ഇഡി റെയ്ഡ്; കോണ്‍ഗ്രസ് പദവികള്‍ രാജിവെച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

hareesh
വെബ് ഡെസ്ക്

Published on Sep 12, 2026, 12:31 PM | 1 min read

ഉത്തരാഖണ്ഡ് : പേഴ്സണൽ അസിസ്റ്റന്റിന്റെ വസതിയിലെ ഇഡി റെയ്ഡിന് പിന്നാലെ കോൺ​ഗ്രസിലെ എല്ലാ പദവികളും രാജിവെച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. റെയ്ഡിൽ പിഎ ചന്ദൻ സിങ്ങ് ജീനയുടെ വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്ത 32 ലക്ഷം രൂപയും ആഭരണങ്ങളും ആഡംബര വാച്ചുകളും ഇഡി പിടിച്ചെടുത്തിരുന്നു.


അഴിമതി വിവാദം പാർടിയെ ബാധിക്കാതിരിക്കാനാണ് രാജി പ്രഖ്യാപനമെന്ന് ഹരീഷ് റാവത്ത് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങളാണെന്നും ഹരീഷ് റാവത്ത് കുറിച്ചു. ഉത്തരാഖണ്ഡ് പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അം​​ഗത്വം, കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് തുടങ്ങിയ പദവികളാണ് രാജി വെച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home