തത്സുകിയുടെ പ്രവചനം ഫലിച്ചില്ല

ടോക്യോ : ജപ്പാനിൽ വിനാശകരമായ സുനാമി വരുമെന്നും കനത്ത നാശനഷ്ടങ്ങളുണ്ടാകുമെന്നുമുള്ള റയോ തത്സുകിയുടെ പ്രവചനം ഫലിച്ചില്ല. ജൂലൈ അഞ്ചിന് പുലർച്ചെ നാലേകാലിന് വൻ സുനാമിയുണ്ടാകുമെന്നായിരുന്നു പ്രവചനം. ബാബാ വാങ്കയെന്ന് അറിയപ്പെടുന്ന റയോ തത്സുകി എഴുതിയ ദ് ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തിലായിരുന്നു പ്രവചനം.
2011-ൽ ജപ്പാനിൽ നാശം വിതച്ച സുനാമിയെക്കാൾ മൂന്നുമടങ്ങ് ശക്തിയുള്ളതായിരിക്കും ഇതെന്നായിരുന്നു പ്രവചനം. രണ്ടാഴ്ചയ്ക്കിടെ നിരവധി ഭൂകമ്പങ്ങൾ ജപ്പാനിൽ ഉണ്ടായെങ്കിലും കാര്യമായ നാശനഷ്‌ടങ്ങൾ ഉണ്ടായില്ല.
പ്രവചനത്തെത്തുടർന്ന് ജപ്പാനിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. വിദേശ സഞ്ചാരികളുടെ വരവ് കുറഞ്ഞത് സമ്പദ് വ്യവസ്ഥയിൽ കനത്ത തിരിച്ചടിയായി.
ദുരന്തം ഉണ്ടായാൽ സ്വീകരിക്കാനുള്ള മുൻകരുതൽ നടപടികൾക്കായി സർക്കാർ ചെലവഴിച്ച കോടികളും പാഴായി.








0 comments