റഷ്യന്‍ ആക്രമണം; കീവിൽ 4 മരണം

കീവ് : ഉക്രയ്‌ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 39 ഡ്രോണുകളും നാല് മിസൈലുകളും റഷ്യ ശനിയാഴ്‌ച പുലർച്ചെ കീവീലേക്ക് തൊടുത്തതായി ഉക്രയ്‌ൻ വ്യോമസേന അറിയിച്ചു. ഇതിൽ 24 ഡ്രോണുകളും രണ്ട് മിസൈലുകളും തടുക്കാനായി. വെടിയേറ്റുവീണ മിസൈൽ പൊട്ടിത്തെറിച്ചാണ് ഷെവ്‌ചെൻകിവ്‌സ്കിയിൽ നാലുപേർ മരിച്ചത്.
റഷ്യയുടെ വ്യാവസായിക മേഖലയായ കലൂഗ, ടുല എന്നിവിടങ്ങളിൽ ഉക്രയ്‌ൻ ഡ്രോണാക്രമണം നടത്തി. ഇവിടങ്ങളിലെ എണ്ണ സംഭരണികളിൽ തീപടർന്നതായി റിപ്പോർട്ടുണ്ട്.









0 comments