print edition ഉക്രയ്നിൽ റഷ്യന്‍ ആക്രമണം; 18 മരണം

കീവ് നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നാശനഷ്ടമുണ്ടായ വിവിധ സ്ഥലങ്ങളിൽ നിന്ന് പുക ഉയരുന്നു | PHOTO: AFP
കീവ് : ഉക്രയ്‌ൻ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും റഷ്യന്‍ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ആരംഭിച്ച് ചൊവ്വാഴ്ച പുലർച്ചെ വരെ നീണ്ട ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റു. 73 മിസൈലുകളും 656 ഡ്രോണുകളുമാണ് റഷ്യൻ സൈന്യം തൊടുത്തത്. 40 മിസൈലുകളും 602 ഡ്രോണുകളുംപ്രതിരോധിച്ചതായി ഉക്രയ്‌ൻ വ്യോമസേന അവകാശപ്പെട്ടു.
യുഎസ് നിർമിത വ്യോമപ്രതിരോധ സംവിധാനങ്ങളുടെ അപര്യാപ്‌തത മുതലെടുത്താണ് റഷ്യ ആക്രമണം കടുപ്പിച്ചത്. മധ്യനഗരമായ നിപ്രോയിൽ 12 പേരും കീവിൽ ആറ് പേരുമാണ് കൊല്ലപ്പെട്ടത്. തലസ്ഥാന നഗരിയിൽ വൈദ്യുതിബന്ധം താൽക്കാലികമായി നിലച്ചു. റഷ്യയുടെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ കൂടുതൽ പേട്രിയറ്റ് മിസൈലുകൾ അടിയന്തരമായി നൽകണമെന്ന് ഉക്രയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അമേരിക്കയോട് ആവശ്യപ്പെട്ടു.











0 comments