Deshabhimani

print edition റഷ്യ–ഉക്രയ്ന്‍ സമാധാന ചർച്ച 
അബുദാബിയിൽ പുനരാരംഭിക്കും

russia ukrain flag
വെബ് ഡെസ്ക്

Published on Nov 04, 2026, 12:35 AM | 1 min read

മോസ്‌കോ : റഷ്യ–ഉക്രയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ അടുത്ത ആഴ്‌ച അബുദാബിയിൽ പുനരാരംഭിക്കുമെന്ന്‌ വൈറ്റ് ഹൗസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു. യുഎസിന്റെ മധ്യസ്ഥതയിൽ 10നും 11നും നടക്കുന്ന കൂടിക്കാഴ്ച നടക്കുന്ന ത്രികക്ഷി ചർച്ചകളിൽ റഷ്യയുടെയും ഉക്രയ്ന്റെയും പ്രതിനിധികൾ കൂടാതെ ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറും പങ്കെടുക്കും. ഫെബ്രുവരിയിൽ ചർച്ചകൾ വഴിമുട്ടിയതിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും വീണ്ടും ചർച്ചയ്ക്ക്‌ എത്തുന്നത്. റഷ്യൻ സംഘത്തെ മുൻ സാംസ്‌കാരിക മന്ത്രിയും പ്രസിഡന്റിന്റെ ഉപദേശകനുമായ വ്ലാദിമിർ മെഡിൻസ്‌കി നയിക്കും. അധികാരമേറ്റ ആദ്യ ദിവസം തന്നെ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപിന് ഇതുവരെ സമാധാന ഉടമ്പടി സാധ്യമാക്കാനായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

04

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

05

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home