ad
Deshabhimani

ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ; സെയ്റ്റൻ II പരീക്ഷിച്ച് റഷ്യ

Vladimir Putin

വ്ലാദിമിർ പുടിൻ | photo credit: AFP

വെബ് ഡെസ്ക്

Published on May 13, 2026, 04:22 PM | 1 min read

മോസ്കോ: ഭൂകണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് റഷ്യ. സെയ്റ്റൻ II (satan II) എന്നറിയപ്പെടുന്ന മിസൈൽ ലോകത്തിലെ ഏറ്റവും ശക്തമായ മിസൈലാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു.


റഷ്യയുടെ ആണവസേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാ​ഗമായാണ് ചൊവ്വാഴ്ച മിസൈൽ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോർട്ട്. സർമറ്റ് മിസൈൽ ഈ വർഷാവസാനത്തോടെ സൈനിക സേവനത്തിലേക്ക് എത്തിക്കുമെന്നും പുടിൻ പറഞ്ഞു. സോവിയറ്റ് കാലഘട്ടത്തിൽ ഉപയോ​ഗിച്ച വോയേവോഡ മിസൈലുകൾക്ക് പകരമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. വോയേവോഡയെ പോലെ ശക്തമായതും കൃത്യതയുള്ളതുമാണ് സർമറ്റ് മിസൈലെന്നും പുടിൻ കൂട്ടിച്ചേർത്തു.


രാജ്യത്തിന്റെ ആണവനിയന്ത്രണ ഘടനയിൽ തകർച്ചയുണ്ടാകുന്നുവെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് പുതിയ പരീക്ഷണം നടന്നത്. റഷ്യ - യുക്രെയൻ യുദ്ധത്തിൽ പാശ്ചാത്യശക്തികൾ യുക്രെയ്ന് പിന്തുണ നൽകുന്നത് തടയാൻ റഷ്യ നിരന്തരം ആണവ ശക്തി പ്രയോ​ഗിച്ചിരുന്നു. 2000 ൽ പുടിൻ അധികാരത്തിലെത്തിയതുമുതൽ, റഷ്യയുടെ ആണവ ത്രയത്തിന്റെ ആധുനികവത്കരണത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home