ഉക്രയ്നുമായി സമാധന ചർ‌ച്ചയ്ക്ക് തയ്യാർ: റഷ്യ

dimitri
വെബ് ഡെസ്ക്

Published on May 01, 2025, 04:45 PM | 1 min read

മോസ്കോ : ഉക്രയ്നുമായി സമാധാന ചർച്ചയ്ക്ക് പ്രസിഡന്റ് വ്ലാദിമിർ പുടിൻ തയ്യാറാണെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. സമാധാന ചർച്ചകൾ യുഎസുമായി നടക്കുന്നുണ്ടെന്നും എന്നാൽ അമേരിക്ക ആ​ഗ്രഹിക്കുന്നത് പോലെ അതിവേ​ഗം പരിഹാരം ഉണ്ടാകില്ലായെന്നും ഉക്രയ്നിൽ ദുഷ്കരമാകും വിധം പ്രശ്നങ്ങൾ സങ്കീർണമാണെന്നും ദിമിത്രി പെസ്കോവ് മാധ്യമങ്ങളോട് പറഞ്ഞു.


ഉക്രയ്നുമായി സംഘർഷം അവസാനിപ്പിക്കുന്നതിനായി രാഷ്ട്രീയ, നയതന്ത്ര രീതികൾ ഉപയോ​ഗിക്കുവാൻ പുടിൻ തയ്യാറെണെന്നും റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Home