ad
Deshabhimani

ഹേഗിൽ പുതു തരംഗം; റോബ് ജെറ്റൻ നെതർലൻഡ്‌സ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Rob Jetten
വെബ് ഡെസ്ക്

Published on Feb 24, 2026, 11:36 AM | 1 min read

നെതർലൻഡ്‌സിന്റെ പുതിയ പ്രധാനമന്ത്രിയായി റോബ് ജെറ്റൻ (Rob Jetten)ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡച്ച് രാഷ്ട്രീയത്തിലെ തലമുറ മാറ്റമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. തിങ്കളാഴ്ച ഹൗസ് ടെൻ ബോഷ് കൊട്ടാരത്തിൽ നടന്ന ചടങ്ങിലായിരുന്നു അധികാരാരോഹണം.


മുൻ പ്രധാനമന്ത്രി ഡിക്ക് ഷൂഫിന്റെ (Dick Schoof)നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാർ,അഭയാർത്ഥി നയത്തെച്ചൊല്ലിയുള്ള തർക്കങ്ങളെത്തുടർന്ന് 11മാസത്തിനുള്ളിൽ തകർന്നിരുന്നു.


ഇതിന് പിന്നാലെ 2025ഒക്ടോബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ,ജെറ്റന്റെ പാർട്ടിയായ ഡെമോക്രാറ്റ്സ് 66 (D66)അപ്രതീക്ഷിത മുന്നേറ്റം നടത്തി. യൂറോപ്യൻ സഹകരണത്തിനും പുരോഗമന ആശയങ്ങൾക്കും മുൻഗണന നൽകുന്ന ജെറ്റൻ,തീവ്ര വലതുപക്ഷ നേതാവായ ഗീർട്ട് വൈൽഡേഴ്സിനെ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്.


38-ാം വയസ്സിൽ പ്രധാനമന്ത്രി പദത്തിലെത്തുന്ന ജെറ്റൻ,നെതർലൻഡ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് അധികാരമേറ്റത്. D66 (പുരോഗമന ലിബറൽ) VVD (ലിബറൽ കൺസർവേറ്റീവ്) CDA (ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ)എന്നീ പാര്‍ട്ടികളാണ് ഒന്നിച്ചുള്ളത്.

ഡച്ച് രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ജെറ്റന്റെ ഈ വിജയം. ഇതിനെ രാജ്യവും പുരോഗമന വാദികളും ആഘോഷിക്കയാണ്. എങ്കിലും 150അംഗങ്ങളുള്ള പാർലമെന്റിൽ ഈ സഖ്യത്തിന് 66സീറ്റുകൾ മാത്രമേയുള്ളൂ. ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാൾ 10സീറ്റുകൾ കുറവായതിനാൽ,ഓരോ നിയമനിർമ്മാണത്തിനും പ്രതിപക്ഷ പാർട്ടികളുമായി ഒത്തുതീർപ്പിലെത്തേണ്ട വലിയ വെല്ലുവിളി ജെറ്റന്റെ മുന്നിലുണ്ട്.


മുൻ പ്രധാനമന്ത്രിമാരിൽ നിന്ന് വ്യത്യസ്തമായി,ഡിജിറ്റൽ യുഗത്തിലെ ഒരു യുവ നേതാവ് എന്ന നിലയിലാണ് ജെറ്റൻ ശ്രദ്ധിക്കപ്പെടുന്നത്. "സഹകരണത്തിലൂടെ ഭിന്നതകളെ മറികടക്കുക"എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം അധികാരമേറ്റ ശേഷം എക്സ് (X)പ്ലാറ്റ്‌ഫോമിൽ കുറിച്ചു.


പരസ്യമായി സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ രാജ്യത്തെ ആദ്യത്തെ ഭരണത്തലവനുമാണ്. രാജ്യത്ത് നിലനിൽക്കുന്ന കടുത്ത പാർപ്പിട ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ നഗരങ്ങളും ടൗൺഷിപ്പുകളും നിർമ്മിക്കുക.കർശനവും എന്നാൽ മാനുഷികവുമായ കുടിയേറ്റ നയങ്ങൾ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളും പ്രഖ്യാപിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home