ad
Deshabhimani

print edition ഹൊസെ അന്റോണിയോ
 കാസ്റ്റ്‌ ചിലി പ്രസിഡന്റ്‌

Jose Antonio Kast

image credit: Jose Antonio Kast facebook

വെബ് ഡെസ്ക്

Published on Dec 16, 2025, 01:12 AM | 1 min read

സാൻഡിയാഗോ : ചിലിയിൽ നടന്ന രണ്ടാംവട്ട പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ തീവ്രവലത്‌ കക്ഷിയായ റിപ്പബ്ലിക്കൻ പാർടി നേതാവ്‌ ഹൊസെ അന്റോണിയോ കാസ്റ്റിന്‌ വിജയം. 99 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കാസ്റ്റിന് 58.16 ശതമാനം വോട്ടുകൾ ലഭിച്ചു. ചിലി കമ്യൂണിസ്‌റ്റ്‌ പാർടി നേതാവും മുൻ തൊഴിൽമന്ത്രിയുമായ ജെനറ്റ്‌ ജാര 41.84 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. നവംബറിൽ നടന്ന ആദ്യവട്ട തെരഞ്ഞെടുപ്പിൽ ആർക്കും 50 ശതമാനം വോട്ട് ലഭിക്കാത്തതിനാലായിരുന്നു രണ്ടാം വട്ട തെരഞ്ഞെടുപ്പ്‌.


വലതുപക്ഷ കക്ഷികളുടെ വോട്ടുകൾ ഏകീകരിച്ചത്‌ കാസ്റ്റിന്റെ വിജയം എളുപ്പമാക്കി. 2021ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ കാസ്‌റ്റ്‌ ഗബ്രിയേൽ ബോറികിനോട്‌ പരാജയപ്പെട്ടിരുന്നു. ചിലിയിലെ ഏകാധിപതി അഗസ്‌റ്റോ പിനോഷെയുടെ ആരാധകനായ ഹൊസെ അന്റോണിയോ കാസ്റ്റ്‌ രേഖകളില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന പ്രഖ്യാപനത്തോടെയാണ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. ഗർഭഛിദ്രത്തിനും സ്വവർഗവിവാഹത്തിനും എതിരായ കാസ്‌റ്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നയങ്ങളുടെ ആരാധകനുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home