റഷ്യ എന്നും ഇറാന്റെ സുഹൃത്തും വിശ്വസനീയ പങ്കാളിയുമായിരിക്കും: പുടിൻ

വ്ളാഡിമിർ പുടിൻ | PHOTO: AFP
മോസ്കോ: ഇറാന്റെ എക്കാലത്തെയും അടുത്ത സുഹൃത്തും വിശ്വസനീയ പങ്കാളിയുമായി റഷ്യ തുടരുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. ഇറാനിയൻ നേതാക്കൾക്ക് നൗറൂസ് (പുതുവത്സരം) ആശംസകൾ നേർന്നുകൊണ്ടുള്ള സന്ദേശത്തിലാണ് പുടിൻ നിലപാട് ആവർത്തിച്ചത്.
ഇറാനുനേരെയുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾ പശ്ചിമേഷ്യയെയാകെ അഗാധമായ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതായി റഷ്യ പറഞ്ഞു. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെ "ക്രൂരമായ" കൊലപാതകം എന്നാണ് റഷ്യ വിശേഷിപ്പിച്ചത്.
അതേസമയം, മൂന്നാഴ്ചയായി തുടരുന്ന ഇറാനെതിരായ സൈനിക നടപടികൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. യുദ്ധം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് തങ്ങൾ വളരെ അടുത്തെത്തിയെന്നുമാണ് ട്രംപിന്റെ അവകാശവാദം. വെള്ളിയാഴ്ച വൈകുന്നേരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ, ഇറാൻ തങ്ങളുടെ പ്രത്യാക്രമണങ്ങൾ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയാത്ത തരത്തിലുള്ള പ്രതിരോധമാണ് ഇറാൻ തീർക്കുന്നതെന്നാണ് ട്രംപിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്.










0 comments