ഒഡിംഗയ്‌ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

നയ്‌റോബി: കേരളത്തിൽവച്ച് അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല അമൊളൊ ഒഡിംഗയ്‌ക്ക് ജൻമനാട്ടിൽ പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. കൊച്ചിയിൽനിന്ന് നയ്റോബിയിലെ ജോമോകിനിയ വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. അവിടെനിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള കാസറാനി സ്‌റ്റേഡിയത്തിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോയി. മൃതദേഹത്തെ ആയിരങ്ങൾ കണ്ണീരോടെ അനുഗമിച്ചു.
ഒഡിംഗയുടെ മൃതദേഹം നയ്റോബിയിലെ എത്തിച്ചപ്പോള്‍ അനിയന്ത്രിതമായി തടിച്ചുകൂടിയവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോള്‍
സ്‌റ്റേഡിയത്തിൽ അനിയന്ത്രിതമായി തടിച്ചുകൂടിയ ജനത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. ലാത്തിച്ചാർജിൽ നിരവധിപേർക്ക് പരിക്കേറ്റു. മൃതദേഹം കെനിയൻ പാർലമെന്റിലും പൊതുദർശനത്തിന് വയ്‌ക്കും.
ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും രാഷ്‌ട്രത്തിന്റെ പൂർണ ഒൗദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരമെന്നും പ്രസിഡന്റ് വില്യം റുതോ പറഞ്ഞു. മൃതദേഹം ഞായറാഴ്‌ച ജന്മനാടായ പടിഞ്ഞാറൻ കെനിയയിലെ ബോണ്ടോയിൽ സംസ്‌കരിക്കും. കെനിയയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ഒഡിംഗ കേരളത്തിൽ നേതൃ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.









0 comments