വ്‌ലാദിമിർ പുടിന്റെ വാഹനത്തിന് തീ പിടിച്ചു: വധശ്രമമെന്നും പ്രചാരണം

മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ യാത്രകൾക്ക് ഉപയോഗിക്കുന്ന കാറുകളിലൊന്നിന് തീപിടിച്ചതായി റിപ്പോർട്ട്. പുടിന്റെ യാത്രകൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ശേഖരത്തിലെ ഓറസ് ലിമോസിനാണ് തീപിടിച്ചത്. മോസ്കോ സ്ട്രീറ്റിലെ എഫ്എസ്ബി ഹെഡ്ക്വാർട്ടേഴ്സിന് സമീപമായിരുന്നു സംഭവം.
കാർ പൊട്ടിത്തെറിച്ചശേഷം തീപിടിച്ചു. കാറിന്റെ എൻജിനിൽ നിന്ന് ഉള്ളിലേക്ക് തീപടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ക്രെംലിനിലെ പ്രസിഡൻഷ്യൽ പ്രോപ്പർട്ടി മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റേതാണ് വാഹനമെന്നാണ് വിവരം. എന്നാൽ വാഹനത്തിനുള്ളിൽ ആളുകളുണ്ടായിരുന്നുവെന്നോ പെട്ടെന്നുള്ള തീപിടുത്തത്തിന് കാരണമെന്താണെന്നോ വ്യക്തമല്ല. പരിക്കുകളും മരണങ്ങളുമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡെയ്‌ലി എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
വാഹനം പുടിന്റേ കാറുകളുടെ കൂട്ടത്തിലുള്ളത് അല്ലെന്ന് അവകശാപ്പെട്ട് സോഷ്യൽ മീഡിയയിൽ ചിലർ രംഗത്ത് എത്തി. അതേസമയം റഷ്യൻ പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമമാണിതെന്നും സംശയം ഉയരുന്നുണ്ട്.










0 comments