ad
Deshabhimani

പെസെഷ്കിയനുമായി സംസാരിച്ച് പുടിൻ; ഇറാന്റെ പരമാധികാരത്തിന് പിന്തുണ

Vladimir Putin Masoud Pezeshkian

വ്‌ളാഡിമിർ പുടിൻ, മസൂദ് പെസെഷ്കിയൻ

വെബ് ഡെസ്ക്

Published on Mar 07, 2026, 06:38 AM | 1 min read

മോസ്കോ: അമേരിക്ക- ഇസ്രയേൽ സഖ്യത്തിന്റെ കടന്നാക്രമണം രൂക്ഷമായിരിക്കെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള ഖമേനിയുടെ വധത്തിൽ പുടിൻ അനുശോചനം രേഖപ്പെടുത്തി. ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും സായുധ ആക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതിലും പുടിൻ ആശങ്ക അറിയിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്തു.


ശത്രുത ഉടൻ അവസാനിപ്പിക്കുന്നതിനും, നയതന്ത്രപരമായ പരിഹാരത്തിന്റെ പാതയിലേക്ക് വേഗത്തിൽ മടങ്ങുന്നതിനും അനുകൂലമായ റഷ്യയുടെ നിലപാട് പുടിൻ ആവർത്തിച്ചു. ഇക്കാര്യത്തിൽ, ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളിലെ നേതാക്കളുമായി താൻ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്ന് പുടിൻ ചൂണ്ടിക്കാട്ടിയതായി റഷ്യൻ വിദേശകാര മന്ത്രാലയം അറിയിച്ചു. തങ്ങളുടെ പരമാധികാരവും രാജ്യത്തിന്റെ സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന ഇറാനിയൻ ജനതയോട് റഷ്യ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിന് മസൂദ് പെസെഷ്കിയൻ നന്ദി രേഖപ്പെടുത്തി.


അതിനിടെ, അമേരിക്കന്‍–ഇസ്രയേൽ സംയുക്ത ആക്രമണത്തെ ധീരമായി ചെറുത്തുനിൽക്കുകയാണ് ഇറാന്‍. യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ വെള്ളിയാഴ്‌ചയിൽ ഇറാനിലും ലെബനനിലും ജനവാസമേഖല ലക്ഷ്യമിട്ട് വന്യമായ ബോംബാക്രമണ പരമ്പരകളാണ് യുഎസ്സും ഇസ്രയേലും നടത്തിയത്. ബോംബുകൾ വകവയ്ക്കാതെ അമേരിക്കയ്‌ക്കും ഇസ്രയേലിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പതിനായിരങ്ങള്‍ തെരുവിലിറങ്ങി. പ്രാർഥനകൾക്ക് ശേഷം സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ആത്മീയനേതാവ് ഖമനേയിയുടെ ചിത്രവുമായി നടന്നുനീങ്ങുന്ന ചിത്രങ്ങള്‍ ഏജന്‍സികള്‍ പുറത്തുവിട്ടു.


വെള്ളിയാഴ്‌ച ലെബനനില്‍ 123 പേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ ഷിറാസിൽ 20 പേർ കൂടി കൊല്ലപ്പെട്ടു. തെഹ്‌റാനിലെ നിലോഫർ സ്‌ക്വയറിലെ സ്‌കൂളും ഇസ്രയേൽ ആക്രമിച്ചു. ഖമനേയിയുടെ ഭൂഗർഭ അറ തകർത്തെന്നും അവകാശപ്പെട്ടു. ഇറാനിൽ മരണം 1332 ആയി. പരിക്കേറ്റവരുടെ എണ്ണം 2000 കടന്നു. 3000ലേറെ വീട്‌ തകര്‍ന്നു. പശ്ചിമേഷ്യയിൽ 200 കുട്ടികള്‍ കൊല്ലപ്പെട്ടതായി യൂണിസെഫ്‌ പറഞ്ഞു.


ഇറാന്റെ വ്യോമസേനയെ പൂർണമായും ഇല്ലാതാക്കിയെന്നും ഭൂരിഭാഗം മിസൈൽ ലോഞ്ചറുകളും തകർത്തെന്നും യുഎസ്‌ അവകാശപ്പെട്ടു. ഇനി ഇറാനുമായി ചര്‍ച്ചയ്‌ക്കില്ലെന്നും ഇറാൻ സമ്പൂർണമായി കീഴടങ്ങണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home