ad
Deshabhimani

റഷ്യ ഉക്രെയ്ൻ യുദ്ധം: സമാധാന സൂചനയുമായി പുടിൻ

putin
വെബ് ഡെസ്ക്

Published on Sep 03, 2026, 05:40 PM | 1 min read

മോസ്കോ: റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ സമാധാന സൂചന പരസ്യപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണം അടുത്ത ദിവസങ്ങളിലായി രൂക്ഷമായിരിക്കയാണ്.


യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒരു കരാറിലെത്താൻ ഇപ്പോഴും സാധ്യതയുണ്ടെന്ന് പുടിൻ പറഞ്ഞു. റഷ്യൻ വ്യോമാതിര്‍ത്തിയെയും കപ്പലുകളെയും ലക്ഷ്യമിട്ട് ഉക്രെയ്ൻ നടത്തുന്ന നീക്കങ്ങൾ ചര്‍ച്ചകൾ പുനരാരംഭിക്കുന്നതിന് തടസമാവുന്നു. എന്നാൽ കരാറിന് ഇപ്പോഴും അവസരമുണ്ട് എന്നാണ് പറഞ്ഞത്. റഷ്യയുടെ ഈസ്റ്റേൺ ഇക്കണോമിക്സ് ഫോറത്തിൽ സംസാരിക്കുമ്പോഴാണ് വാക്കുകൾ. യു എസ് ചൈന സമാധാന ശ്രമങ്ങളെ റഷ്യ പിന്തുണയ്ക്കുന്നതായും വ്യക്തമാക്കി. അന്തിമ തീരുമാനം റഷ്യയുടെതും ഉക്രയ്നിന്റെതും തന്നെയായിരുക്കും എന്നും പറഞ്ഞു.


സമാധാനത്തിനായി ഇടപെടുന്ന എല്ലാ രാജ്യങ്ങളോടും നന്ദി പറഞ്ഞു. നിലവിൽ ധാരണയിൽ എത്താൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അതെ എന്ന് മറുപടി നൽകി.


സമാധാന നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്കയുടെയും റഷ്യയുടെയും ഇന്റലിജൻസ് ഏജൻസികൾ തമ്മിൽ ചര്‍ച്ചകൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സി ഐ എ മേധാവി ജോൺ റാറ്റ്ക്ലിഫ് കഴിഞ്ഞ ആഴ്ച മോസ്കോയിൽ റഷ്യൻ ഇന്റലിജൻസ് മേധാവികളുമായി ചര്‍ച്ച നടത്തുകയുണ്ടായി. എന്നാൽ ഉക്രെയ്ൻ നടത്തുന്ന കടന്നാക്രമണങ്ങൾ അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ല എന്ന് പുടിൻ ആവര്‍ത്തിക്കയും ചെയ്തു.


നാലര വര്‍ഷത്തിൽ അധികമായി തുടരുന്ന യുദ്ധത്തിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി മുന്നേറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇരു രാജ്യങ്ങളും പരസ്പരം ഉൾനാടുകളിലേക്കും ദീര്‍ഘദൂര ആക്രമണങ്ങളും വര്‍ധിപ്പിച്ചു. ഇതോടൊപ്പം തുറമുഖങ്ങളും ചരക്ക് കപ്പലുകളും ലക്ഷ്യമാക്കുകയും ചെയ്തു വരുന്നു. ഇതിനിടയിലാണ് പുടിന്റെ വാക്കുകൾ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home