പോർച്ചുഗലിൽ ഇടതുപക്ഷ പ്രസിഡന്റ് അധികാരത്തിൽ

photo credit: Antonio Seguro facebook
ലിസ്‌ബൺ : ഇരുപത് വർഷത്തിന് ശേഷം പോർച്ചുഗലിൽ ഇടതുപക്ഷ പ്രസിഡന്റ് അധികാരത്തിൽ. രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ നേതാവ് ആൻഡ്രെ വെഞ്ചുറയെ പിന്നിലാക്കി സോഷ്യലിസ്റ്റ് പാര്‍ടി നേതാവ് ഹോസെ അന്റോണിയോ സെഗുറോ വിജയിച്ചു. 99 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സെഗുറോ 66.7 ശതമാനം വോട്ടുകൾ നേടി. 33.3 ശതമാനം വോട്ടുകൾ മാത്രമാണ് വെഞ്ചുറയ്ക്ക് ലഭിച്ചത്. മാർസെലോ റെബെലോ ഡി സൂസയാണ് നിലവിൽ പ്രസിഡന്റ്.
പോർച്ചുഗലിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിനെത്തുടർന്ന് 20 പ്രദേശങ്ങളിൽ വോട്ടെടുപ്പ് ഒരു ആഴ്ചത്തേക്ക് മാറ്റിവച്ചിരുന്നു. പോർച്ചുഗലിലും വിദേശത്തുമുള്ള 11 ദശലക്ഷം വോട്ടർമാർ വോട്ട് രോഖപ്പെടുത്തി. യൂറോപ്യൺ യൂണിയൻ ചീഫ് ഉർസുല വോൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവർ സെഗുറോയ്ക്ക് അഭിനന്ദവുമായെത്തി.
photo credit: Antonio Seguro facebook
കഴിഞ്ഞമാസം നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ സെഗുറോ 31.1 ശതമാനം വോട്ടുനേടി ഒന്നാമതെത്തിയിരുന്നു. വെഞ്ചുറ രണ്ടാം സ്ഥാനത്തെത്തി. ആര്‍ക്കും അമ്പതുശതമാനത്തിലധികം വോട്ട് നേടാനാകാത്തതിലാണ് രണ്ടാംവട്ട വോട്ടെടുപ്പ് വേണ്ടിവന്നത്. 40 വർഷത്തിനിടെ ആദ്യമായാണ് പോർച്ചുഗൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാംറൗണ്ടിലേക്ക് നീണ്ടത്.










0 comments