print edition പോർച്ചുഗൽ ഇടതുപക്ഷ ഭരണത്തിലേക്ക്

ഹോസെ അന്റോണിയോ സെഗുറോ പോളിങ് ബൂത്തിൽ
ലിസ്‌ബൺ
ഇരുപത് വർഷത്തിന് ശേഷം പോർച്ചുഗലിൽ ഇടതുപക്ഷ പ്രസിഡന്റ് അധികാരത്തിൽ വരുമെന്ന് റിപ്പോർട്ട്. രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ നേതാവ് ആൻഡ്രെ വെഞ്ചുറയെ പിന്നിലാക്കി സോഷ്യലിസ്റ്റ് പാര്‍ടി നേതാവ് ഹോസെ അന്റോണിയോ സെഗുറോ വിജയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞമാസം നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ സെഗുറോ 31.1 ശതമാനം വോട്ടുനേടി ഒന്നാമതെത്തി. വെഞ്ചുറ രണ്ടാം സ്ഥാനത്തെത്തി. ആര്‍ക്കും അമ്പതുശതമാനത്തിലധികം വോട്ട് നേടാനാകാത്തതിലാണ് രണ്ടാംവട്ട വോട്ടെടുപ്പ് വേണ്ടിവന്നത്. 40 വർഷത്തിനിടെ ആദ്യമായാണ് പോർച്ചുഗൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാംറൗണ്ടിലേക്ക് നീളുന്നത്. ഇന്ത്യന്‍ സമയം തിങ്കള്‍ പുലര്‍ച്ചെയാകും ഫലപ്രഖ്യാപനം.










0 comments