മാർപാപ്പയുടെ നില മെച്ചപ്പെടുന്നു

Vatican News facebook.com/photo
റോം: ശ്വാസകോശ അണുബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. ആശുപത്രിയിൽ ആറുദിവസം പിന്നിട്ട അദ്ദേഹം, എഴുന്നേറ്റിരിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയതായി വത്തിക്കാൻ അറിയിച്ചു. രക്തപരിശോധനാ ഫലത്തിലും പുരോഗതി പ്രകടമാണ്.
ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി മാർപാപ്പയെ ആശുപത്രിയിൽ സന്ദർശിച്ചു. മാർപാപ്പ ആരോഗ്യവാനാണെന്നും നന്നായി സംസാരിക്കുന്നുണ്ടെന്നും 20 മിനുട്ട് നീണ്ട സന്ദർശനത്തിനുശേഷം അവർ പറഞ്ഞു. ഏതാനും ദിവസംകൂടി ആശുപത്രിവാസം വേണ്ടിവന്നേക്കും.
ശ്വാസം മുട്ടലിനെ തുടർന്ന് 14നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ചികിത്സ. ഈ മാസം ആറിന് മാർപാപ്പയ്ക്ക് ബ്രോങ്കൈറ്റിസ് സ്ഥിരീകരിച്ചിരുന്നു. മാർപ്പാപ്പയുടെ വരും ദിവസങ്ങളിലെ എല്ലാ പരിപാടികളും അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദക്കിയതായി വത്തിക്കാൻ അറിയിച്ചു.









0 comments