മാർപാപ്പയ്ക്ക് വിടയേകാൻ നിറകണ്ണുകളോടെ

അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക് കേരളത്തിനുവേണ്ടി മന്ത്രി റോഷി അഗസ്‌റ്റിൻ അന്ത്യാഞ്ജലിയർപ്പിക്കുന്നു. സമീപം കർദിനാൾ മാർ ക്ലിമ്മീസ് കാതോലിക്ക ബാവാ
വത്തിക്കാൻ സിറ്റി : കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ മാർപാപ്പയ്‌ക്ക് ലോകം നിറകണ്ണുകളോടെ വിട നൽകുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ശനിയാഴ്‌ച രാവിലെ പത്തിന് (ഇന്ത്യൻ സമയം പകൽ 1.30) ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാരശുശ്രൂഷ ആരംഭിക്കും. പാപ്പയുടെ അന്ത്യാഭിലാഷപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ ലളിതവും സ്വകാര്യവുമായാണ് കബറക്കം. അമ്പതോളം പേരേ പങ്കെടുക്കൂ.
മൂന്നുദിവസമായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. ചടങ്ങിൽ ഒട്ടേറെ രാഷ്‌ട്രത്തലവന്മാടക്കം ഇരുനൂറോളം വിദേശപ്രമുഖർ പങ്കെടുക്കും. രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്‌ച വൈകിട്ട് വത്തിക്കാനിലെത്തി. ശനിയാഴ്‌ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടക്കുന്ന ചടങ്ങുകളിലും പ്രാർഥനയിലും അവർ പങ്കെടുക്കും. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങിൽ പങ്കെടുക്കും.









0 comments