പുതിയ മാർപാപ്പ?, തിരഞ്ഞെടുപ്പ് രീതികൾ ഇങ്ങനെ

pope
വെബ് ഡെസ്ക്

Published on Apr 22, 2025, 08:22 AM | 2 min read

ദിവസം 1 – മാർപാപ്പയുടെ മരണം


* കാമർലെംഗോ (റോമൻ കത്തോലിക്കാ സഭയുടെ ചേംബർലെയിൻ) ഔദ്യോഗികമായി മാർപാപ്പായുടെ മരണം സ്ഥിരീകരിക്കുന്നു.

* വ്യാജപ്രമാണങ്ങൾ തടയുന്നതിന്‌ മാർപാപ്പായുടെ മോതിരവും സീലും നശിപ്പിക്കുന്നു.

* പത്രോസിന്റെ സിംഹാസനം (സേദെ വക്കാന്തെ അല്ലെങ്കിൽ സീറ്റ്‌ ഈസ്‌ വേക്കന്റ്‌) ഔദ്യോഗികമായി ആരംഭിക്കുന്നു—മാർപാപ്പാ ഇല്ല, അതുകൊണ്ട് സഭയെ നയിക്കാൻ ആരുമില്ല.


ദിവസം 1–9 ദുഃഖാചരണവും 
സംസ്കാര ചടങ്ങുകളും


* മാർപാപ്പായുടെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും.

* മരണത്തിനുശേഷം 4–6 ദിവസങ്ങൾക്കുള്ളിൽ സംസ്കാര കുർബാന നടത്തും.

* നോവേ ഡി ആലെസ്‌: ഒൻപത് ദിവസത്തെ ദുഃഖാചരണത്തോടൊപ്പം പ്രത്യേക കുർബാനകളും പ്രാർഥനകളും.


ദിവസം 1–15 (അല്ലെങ്കിൽ 20 വരെ) – കോൺക്ലേവിനുള്ള തയാറെടുപ്പ്


* 80 വയസ്സിൽ താഴെയുള്ള കർദിനാൾമാരെ റോമിലേക്ക്‌ വിളിക്കുന്നു.

* സഭാകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും കോൺക്ലേവിനായി തയ്യാറെടുക്കുന്നതിനും കർദിനാൾമാരുടെ ദൈനംദിന പൊതുയോഗങ്ങൾ നടത്തുന്നു.

* സിസ്‌റ്റൈൻ ചാപ്പൽ തയ്യാറാക്കുന്നു: വൃത്തിയാക്കി അടച്ചുപൂട്ടി രഹസ്യസ്വഭാവം ഉറപ്പാക്കുന്നു.

* കർദിനാൾമാർ ഡോമസ് സാങ്ക്തേ മർത്തേ (സെന്റ് മാർത്ത ഹൗസ്) എന്ന വത്തിക്കാൻ ആവാസകേന്ദ്രത്തിൽ താമസിക്കുന്നു.


ദിവസം 15–20 കോൺക്ലേവ് 
ആരംഭിക്കുന്നു


* കർദിനാൾമാർ സിസ്‌റ്റൈൻ ചാപ്പലിൽ പ്രവേശിച്ച് രഹസ്യസ്വഭാവത്തിന്റെ സത്യവാചകം ചൊല്ലുന്നു.

* വാതിലുകൾ പൂട്ടുന്നു: ‘എക്സ്ട്രാ ഓംനെസ്’ (എല്ലാവരും പുറത്ത്‌) എന്ന് പ്രഖ്യാപിക്കുന്നു. തുടർന്ന്‌ വോട്ടെടുപ്പ് ആരംഭിക്കുന്നു.


വോട്ടെടുപ്പ് പ്രക്രിയ


* ദിവസം നാല്‌ വോട്ടെടുപ്പുകൾ വരെ (രാവിലെ രണ്ട്‌, ഉച്ചയ്ക്കുശേഷംരണ്ട്‌).

* പുതിയ മാർപാപ്പായെ തെരഞ്ഞെടുക്കാൻ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ആവശ്യമാണ്.

* വോട്ടവകാശമുള്ള 135 കർദ്ദിനാൾമാർക്ക്‌ സ്വന്തം പേരോ മറ്റൊരാളുടെ പേരൊ എഴുതി വോട്ടിടാം.

* ഓരോ വോട്ടെടുപ്പ് റൗണ്ടിനുശേഷവും ബാലറ്റുകൾ കത്തിക്കുന്നു. കറുത്ത പുക മാർപാപ്പ ഇല്ലെന്നും, വെളുത്ത പുക ഒരാളെ തെരഞ്ഞെടുത്തെന്നും സൂചിപ്പിക്കുന്നു.

ഒരു മാർപാപ്പായെ തെരഞ്ഞെടുത്താൽ അദ്ദേഹത്തോടു ചോദിക്കുന്നു ‘സുപ്രീം പൊന്തിഫ്‌’ ആയി താങ്കളുടെ കാനോനിക തെരഞ്ഞെടുപ്പ് സ്വീകരിക്കുന്നുവോ?’

* അദ്ദേഹം സമ്മതിച്ചാൽ ഒരു പാപ്പാ നാമം തെരഞ്ഞെടുക്കുന്നു.

* പുതിയ മാർപാപ്പാ വെളുത്ത വസ്ത്രം ധരിച്ച് സെന്റ് പീറ്റേഴ്സ്‌ ബസിലിക്കയുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്നു.

* പ്രഖ്യാപനം നടത്തുന്നു: “ഹബേ മൂസ് പാപ്പാം!” (നമുക്ക് ഒരു മാർപാപ്പായുണ്ട്)





deshabhimani section

Related News

View More
0 comments
Sort by

Home