ad
Deshabhimani

കാനഡയിൽ ലാൻഡിംഗിനിടെ വിമാനം തലകീഴായി മറിഞ്ഞു; 18 പേർക്ക് പരിക്ക്

TORONTOPLANECRASH
വെബ് ഡെസ്ക്

Published on Feb 18, 2025, 08:19 AM | 1 min read

ടൊറന്റോ: കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ വിമാനം ലാൻ‍ഡ് ചെയ്യുന്നതിനിടെ തലകീഴായി മറിഞ്ഞ് 18 പേർക്ക് പരിക്ക്. ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേരെ ഹെലികോപ്റ്റർ ട്രോമ സെൻ്ററുകളിലേക്ക് മാറ്റി. പരിക്കേറ്റ 12 യാത്രക്കാരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മഞ്ഞുവീഴ്ചയെ തുടർന്നുണ്ടായ ശക്തമായ കാറ്റിനെ തുടർന്നാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. ടോറൻ്റോ പിയേഴ്സൺ ഇൻ്റർ നാഷനൽ എയർപോർട്ട് കടുത്ത മഞ്ഞു മൂടിനിലയിലായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിനും തൊട്ടുമുമ്പ് കടുത്ത മഞ്ഞു വീഴ്ചയുണ്ടായിരുന്നു.


യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പ്രകാരം, പ്രാദേശിക സമയം ഏകദേശം 2:45 ന് ടൊറന്റോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ഡെൽറ്റ എയർലൈൻസ് ഫ്ലൈറ്റ് 4819 തലകീഴായി മറിയുകയായിരുന്നു. അമേരിക്കയിലെ മിനസോട്ടയിൽ നിന്നുള്ള ഡെൽറ്റ വിമാനമാണ് അപകടത്തിൽപ്പെട്ടത് എന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home