ad
Deshabhimani

print edition പെറുവിലും ‘വോട്ടുചോരി’

PERU
വെബ് ഡെസ്ക്

Published on Jun 14, 2026, 03:03 AM | 1 min read

ലിമ: പെറു പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ വൻ ക്രമക്കേട്‌. റീക‍ൗണ്ടിങ്‌ നടത്തണമെന്ന ഇടതുപക്ഷ- മുന്നണിയുടെ ആവശ്യം തീവ്ര വലതുപക്ഷ സഖ്യം തള്ളി. പ്രവാസി വോട്ടുകൾ അട്ടിമറിച്ചതടക്കമുള്ള ഗുരുതരമായ പരാതിയാണ്‌ ഇടതുപക്ഷ സ്ഥാനാർഥി റോബർട്ടോ സാഞ്ചസ്‌ ഉന്നയിച്ചത്‌. എന്നാൽ, വോട്ടുകൾ വീണ്ടും പരിശോധിക്കുന്നത്‌ അംഗീകരിക്കില്ലെന്ന കർശന നിലപാടിലാണ് വലതുപക്ഷ സ്ഥാനാർഥി കെയ്‌ക്കോ ഫുജിമോറി.


വോട്ടെണ്ണൽ 98.27 ശതമാനം പൂർത്തിയായപ്പോൾ ഇരു സ്ഥാനാർഥികളും തമ്മിൽ നിസാരമായ വ്യത്യാസം മാത്രമാണുള്ളത്. ഫുജിമോറിക്ക് 50.004 ശതമാനവും സാഞ്ചസിന്‌ 49.996 ശതമാനവും. കോടിക്കണക്കിന് ആളുകൾ വോട്ടുരേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ വെറും 1,616 വോട്ടുകളുടെ മുൻതൂക്കം മാത്രമാണ് ഫുജിമോറിക്കുള്ളത്. പ്രവാസികളുടെ ഡിജിറ്റൽ വോട്ടുകൾ മനഃപൂർവ്വം മറച്ചുവച്ചതായും എണ്ണത്തിൽനിന്ന് ഒഴിവാക്കിയതായും പുരോഗമന സഖ്യം തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് പോളിങ്‌ സ്റ്റേഷനുകളിലെ വോട്ടുകളിൽ ക്രമക്കേട്‌ കണ്ടെത്തിയതിനാൽ ഫലം പ്രഖ്യാപിക്കുന്നത് തടയണമെന്നും പുനഃപരിശോധന വേണമെന്നുമാണ് ഇടതുപക്ഷത്തിന്റെ ആവശ്യം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home