ad
Deshabhimani

വിമാനത്തിൽ പാസ്‌പോർട്ടിന്റെ പേജ് കീറിക്കഴിച്ച് യാത്രക്കാരൻ; അസാധാരണ സംഭവങ്ങളെത്തുടർന്ന് അടിയന്തിര ലാൻഡിംഗ്

Flight.jpg
വെബ് ഡെസ്ക്

Published on Oct 01, 2025, 02:51 PM | 1 min read

പാരീസ്: വിമാനത്തിൽ വച്ച് അസാധാരണസംഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇറ്റലിയിലെ മിലാനിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന റയാനെയർ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. വിമാനത്തിലെ ഒരു യാത്രക്കാരൻ സ്വന്തം പാസ്പോർട്ടിലെ പേജുകൾ കീറി കഴിച്ചു.


ഇതേ വിമാനത്തിൽ തുടർന്ന് മറ്റൊരു യാത്രക്കാരൻ തന്റെ പാസ്സ്‌പോർട്ട് ഉപേക്ഷിക്കാൻ ശുചിമുറിയിലേക്ക് ഓടി. വിമാനം പറന്നുയർന്ന മിനിറ്റുകൾക്കുള്ളിലാണ് സംഭവം. അസാധാരണവും എന്നാൽ സമാന സ്വഭാവത്തിലുള്ളതുമായ ഇരുവരുടെയും പെരുമാറ്റം അധികൃതരെ ആശയക്കുഴപ്പത്തിലാക്കി.


മുൻവശത്തെ സീറ്റുകളിലൊന്നിൽ ഇരുന്ന യാത്രക്കാരനാണ് തന്റെ പാസ്സ്പോർട്ടിന്റെ പേജുകൾ കീറി കഴിച്ചത്. ഇത് കണ്ട് യാത്രക്കാരെല്ലാം ആശങ്കയിലാവുകയും ജീവനക്കാരെ അറിയിക്കുകയും ചെയ്തു. തുടർന്ന് പിന്നിലെ സീറ്റിലിരുന്ന മറ്റൊരു യാത്രക്കാരൻ തന്റെ പാസ്സ്പോർട്ടുമായി ശുചിമുറിയിലേക്ക് ഓടുകയായിരുന്നു. വിമാനത്തിലെ ജീവനക്കാർ ഇയാൾക്ക് പിന്നാലെ ഓടി ശുചിമുറിയുടെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.


പാരിസിലേക്ക് അടിയന്തിര ലാൻഡിംഗ് നടത്തിയ വിമാനം രണ്ട് മണിക്കൂറിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ഇവരുടെ അസാധാരണ പെരുമാറ്റത്തിന്റെ കാരണം വ്യക്തമല്ല. ഇരുവരെയും ലാൻഡ് ചെയ്ത ശേഷം ഫ്രഞ്ച് അധികൃതർ അറസ്റ്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home