ബലി പെരുന്നാൾ ദിനത്തിൽ 645 തടവുകാർക്ക് ഒമാൻ സുൽത്താൻ മാപ്പ് നൽകി

മസ്‌കത്ത്: ബലിപെരുന്നാൾ ദിനത്തിൽ ഒമാനിൽ വിവിധ ജയിലുകളിൽ കഴിയുന്ന 645 ജയിൽ തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിക് പ്രത്യേക മാപ്പ് നൽകി. ഈദ് അൽ-അദ്ഹ ദിനത്തിൽ പ്രഖ്യാപിച്ച ഉത്തരവിൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് മാപ്പ് നൽകാനാണ് തീരുമാനം. മാപ്പ് ലഭിച്ചവരിൽ ഒമാനി പൗരന്മാരും വിദേശ പൗരന്മാരും ഉൾപ്പെടുന്നു.









0 comments