ആക്രമണം രൂക്ഷമാക്കി ഇസ്രയേൽ; മാധ്യമപ്രവർത്തകനെ ചുട്ടുകൊന്നു

ഗാസ സിറ്റി: ഗാസയെ കൈപ്പിടിയിലാക്കാൻ ലക്ഷ്യമിട്ടുള്ള രൂക്ഷമായ ആക്രമണങ്ങൾ തുടർന്ന് ഇസ്രയേൽ. കഴിഞ്ഞ 24 മണിക്കൂറുനുള്ളിൽ ഗാസാ മുനമ്പിൽ 58 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് സമീപം കഴിഞ്ഞദിവസം ആക്രമണം നടത്തിയ ഇസ്രയേൽ മാധ്യമപ്രവർത്തകനെ ചുട്ടുകൊന്നു.
മാധ്യമപ്രവർത്തകരുടെ ടെന്റിനുനേരെ നടന്ന ആക്രമണത്തിൽ ഫോട്ടോഗ്രാഫറായ അഹമ്മദ് മൻസൂറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എട്ട് റിപ്പോർട്ടർമാർക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ ക്രൂരമായ ആക്രമണങ്ങൾ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകരെ ഇസ്രയേൽ ലക്ഷ്യം വയ്‌ക്കുകയാണെന്ന് ഹമാസ് പ്രതികരിച്ചു.
യുഎൻ അഭയാർഥി ഏജൻസി ഗാസയിൽ നടത്തുന്ന ആറ് സ്‌കൂളുകളിൽ ഇസ്രയേൽ സൈന്യം കടന്നുകയറി. സ്‌കൂളുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് സൈന്യം അറിയിച്ചു. ഗാസയുക്കുനേരെ കര, വ്യേമാക്രമണം ശക്തമാക്കിയതോടെ ഏകദേശം നാല് ലക്ഷംപേർ പലായനം ചെയ്‌തെന്ന് യുഎൻ വക്താവ് സ്‌റ്റീഫൻ ഡുജാറിക് പറഞ്ഞു. ഗാസാ മുനമ്പിന്റെ അമ്പത് ശതമാനം പ്രദേശത്തും ഇസ്രയേൽ ആധിപത്യമുറപ്പിച്ചിട്ടുണ്ട്.









0 comments