പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ എട്ട് ഭീകരർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ എട്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായാണ് ഭീകരരെ സൈന്യം വധിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവിശ്യയിലെ ഖരൻ, മസ്തുങ് ജില്ലകളിൽ സുരക്ഷാ സേന പരിശോധന നടത്തിയിരുന്നു.
ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതോടെയാണ് സൈന്യം ഖരനിൽ പരിശോധന നടത്തുന്നത്. ഇവിടെ നടത്തിയ ഓപ്പറേഷനിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. മസ്തുങ്ങിൽ ചാവേർ ബോംബറുടെ സാന്നിധ്യം തിരിച്ചറിഞ്ഞായിരുന്നു സുരക്ഷാ സേനയുടെ ഓപ്പറേഷൻ. തുടർന്ന് തീവ്രവാദിളും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ചാവേർ ബോംബർ ഉൾപ്പെടെ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങൾ, വെടിക്കോപ്പുകൾ, ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ (ഐഇഡി), ബൈക്കുകൾ എന്നിവ കണ്ടെടുത്തു.











0 comments