ad
Deshabhimani

പശ്ചിമേഷ്യയിൽ വീണ്ടും സമാധാന ശ്രമം, രണ്ടാം വട്ട ചര്‍ച്ചയ്ക്ക് അരങ്ങൊരുങ്ങുന്നു

Iran
വെബ് ഡെസ്ക്

Published on Apr 14, 2026, 10:54 AM | 2 min read

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഇറാനും യുഎസും തമ്മിൽ നടന്ന സമാധാന ചർച്ചകളുടെ ആദ്യഘട്ടം സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയിൽ കലാശിച്ചെങ്കിലും രണ്ടാം വട്ടത്തിന് സാധ്യത തെളിയുന്നു. ആണവ പ്രവർത്തനങ്ങൾ നിര്‍ത്തി വെക്കുന്നത് സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് പ്രധാനമായും ചര്‍ച്ച പരാജയപ്പെടുന്നതിലേക്ക് എത്തിച്ചത്. ഇതിനിടയിൽ ഇസ്രയേലിന്റെ മേഖലയിലെ താത്പര്യങ്ങളും ലെബനന് എതിരായ ആക്രമണവും വിടവ് വര്‍ധിപ്പിച്ചു.


രണ്ടാം ഘട്ട ചർച്ചയ്ക്ക് പാകിസ്ഥാൻ ഇരുരാജ്യങ്ങളേയും ക്ഷണിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട് ചെയ്തു. തുർക്കിയുടെയും ഈജിപ്തിന്റെയും പിന്തുണയോടെയാണ് രണ്ടാം ഘട്ട ചർച്ചയ്ക്ക് തയ്യാറെടുക്കുന്നതെന്നും പാക് മാധ്യമങ്ങൾ റിപ്പോര്‍ട് ചെയ്തു. ഇറാനും അമേരിക്കയും ചർച്ചകളുമായി സഹകരിക്കാൻ തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.


ഒരു കരാറിലേക്ക് അടുത്തെത്തിയിരുന്നെന്ന് ഇരുപക്ഷവും പരസ്യമായി സമ്മതിച്ചിരുന്നു. ഇതിനിടെ നെതന്യാഹുവും ജെ ഡി വാൻസും തമ്മിലുണ്ടായ ഒരു ഫോൺ കാൾ എല്ലാം അട്ടിമറിച്ചതായി വാര്‍ത്തകൾ പുറത്ത് വന്നു.



Related News

ഒരു വലിയ കരാർ സാധ്യമാകുമെന്ന് താൻ ശരിക്കും വിശ്വസിക്കുന്നു, പക്ഷേ അടുത്ത നീക്കം നടത്തേണ്ടത് ഇറാനാണെന്നാണ് വൈസ് പ്രസിഡന്റ് വാൻസ് അവസാനമായി പ്രതികരിച്ചിട്ടുള്ളത്.


ആണവ പദ്ധതി കേന്ദ്ര സ്ഥാനത്ത്

എണ്ണയിൽ കണ്ണുനട്ട് യു എസ്


ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കുന്നതിന്റെ കാലപരിധി സംബന്ധിച്ചായിരുന്നു പ്രധാന തർക്കമെന്നാണ് ഇരുരാജ്യത്തേയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. യുറേനിയം സമ്പുഷ്ടീകരണം 20 വർഷത്തേക്ക് മരവിപ്പിക്കണമെന്നാണ് യുഎസ് നിലപാട് എടുത്തത്. എന്നാൽ ഇറാൻ അഞ്ചു വർഷത്തേക്ക് എങ്കിൽ സന്നദ്ധം എന്ന നിലപാടിലായിരുന്നു ഇറാൻ. രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥരേയും ഒരു യുഎസ് ഉദ്യോഗസ്ഥനേയും ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ലക്ഷ്യമാക്കിയുള്ള യു എസ് താത്പര്യങ്ങളും നിര്‍ണ്ണായക ഘടകമാണ്.


യുഎസും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കുന്നത് മുമ്പായി ചർച്ച നടത്താനാണ് നീക്കം. ഏപ്രിൽ 22 നാണ് സാങ്കേതികമായി ഇതിന്റെ കാലാവധി അവസാനിക്കുന്നത്. വെടിനിർത്തൽ നീട്ടുക രണ്ടാം വട്ട ചർച്ചയിൽ മുഖ്യ അജണ്ടയാകും. 45 ദിസവത്തെ വെടിനിര്‍ത്തൽ ഇടവേള കൂടി ലഭ്യമാക്കുകയായവും ആദ്യ ലക്ഷ്യം. ചര്‍ച്ചയുടെ വേദി ഇസ്ലമാബാദിൽ നിന്ന് ജനീവിയിലേക്ക് മാറാം എന്നും വാര്‍ത്തകളുണ്ട്.


അമേരിക്കയുടെ നാവിക ഉപരോധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ചർച്ചകൾ പരാജയപ്പെടുന്നത് വലിയൊരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് ലോകരാജ്യങ്ങൾ ഭയപ്പെടുന്നു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചർച്ചകളിലൂടെ പ്രശ്നപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home