ad
Deshabhimani

അഫ്ഗാൻ അതിർത്തി അടച്ച്‌ പാകിസ്ഥാൻ

pak afgan border

photo credit: X

വെബ് ഡെസ്ക്

Published on Jun 30, 2025, 07:34 AM | 1 min read

പെഷവാർ: സുരക്ഷാഭീഷണി കാരണം അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അതിർത്തി താൽക്കാലികമായി അടച്ച്‌ പാകിസ്ഥാൻ. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ ശനിയാഴ്ചത്തെ ചാവേറാക്രമണത്തിനും അതിർത്തി മേഖലയിലെ ഏറ്റുമുട്ടലുകൾക്കും പിന്നലെയാണ്‌ ഗുലാം ഖാൻ അതിർത്തി അടച്ചത്‌.


ശനിയാഴ്‌ചത്തെ ചാവേറാക്രമണത്തിൽ 13 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനങ്ങൾക്ക് ബദൽമാർഗം ഉപയോഗിക്കാൻ പാകിസ്ഥാൻ നിർദ്ദേശം നൽകുക മാത്രമാണ് ചെയ്തതെന്ന്‌ ഇടക്കാല അഫ്ഗാൻ സർക്കാരിന്റെ അതിർത്തി സേനാ വക്താവ് അബിദുള്ള ഫാറൂഖി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home