ad
Deshabhimani

പാകിസ്ഥാനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 മരണം; 16 പേർക്ക് പരിക്ക്

BUS

ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം |Photo:District Administration Sherani

വെബ് ഡെസ്ക്

Published on Jul 03, 2026, 04:18 PM | 1 min read

ക്വറ്റ : തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിനിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ബലൂചിസ്താൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളുടെ അതിർത്തിയിലുള്ള ദാനാ സർ പർവതനിരയിലാണ് അപകടമുണ്ടായത്. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.


സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പർവതനിരയിലൂടെ സഞ്ചരിക്കവെ ബസിന്റെ സ്റ്റീയറിങ് തകരാറിലായതാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 70 മുതൽ 80 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് പതിച്ചത്. അപകടത്തിൽ ബസ് പൂർണമായും തകർന്നു.


മറ്റൊരു ബസ് കേടായതിനെ തുടർന്ന് അതിലെ യാത്രക്കാരെക്കൂടി ഈ ബസിൽ കയറ്റിയിരുന്നതിനാലാണ് വൻ തിരക്കുണ്ടായത്. കൃത്യമായ അറ്റകുറ്റപ്പണി നടത്താത്ത വാഹനങ്ങളും മോശം റോഡുകളും അശ്രദ്ധമായ ഡ്രൈവിംഗും കാരണം പാകിസ്ഥാനിൽ വാഹനാപകടങ്ങൾ പതിവാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home