പാകിസ്ഥാനിൽ ഭീകരവാദികൾ തീവണ്ടി റാഞ്ചി
ട്രെയിൻ റാഞ്ചിയ സംഘത്തിലെ 16 പേർ കൊല്ലപ്പെട്ടു, 400 യാത്രക്കാർ ഇപ്പോഴും തുരങ്കത്തിനകത്ത്

photo credit: X
ക്വറ്റ : പാകിസ്ഥാനിൽ ട്രെയിനിലുണ്ടായ ഭീകരാക്രമണത്തിൽ 16 ഭീകരർ കൊല്ലപ്പെട്ടു. 104 യാത്രക്കാരെ രക്ഷപ്പെടുത്തി. 43 പുരുഷന്മാരെയും 26 സ്ത്രീകളെയും 11 കുട്ടികളെയുമാണ് രക്ഷപ്പെടുത്തിയത്. ഏകദേശം 400 യാത്രക്കാർ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു.
ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന വിമത സംഘടന പെഷവാറിലേക്ക് പോകുന്ന തീവണ്ടി റാഞ്ചുകയായിരുന്നു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. എന്നാൽ വെടിവയ്പ്പിൽ ലോക്കോപൈലറ്റിനും നിരവധി യാത്രക്കാർക്കും പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വെറ്റയിൽനിന്ന് ഖൈബർ പഖ്‌തുങ്‌ക്വയിലെ പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫർ എക്‌സ്‌പ്രസാണ് തട്ടിയെടുത്തത്. ട്രെയിലുണ്ടായിരുന്ന സ്‌ത്രീകളെയും കുട്ടികളെയും വിട്ടയച്ചതായി ബിബിസി റിപ്പോർട്ട് ചെയ്‌തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബിഎൽഎ, രക്ഷാപ്രവര്‍ത്തനത്തിന് എന്തുനീക്കമുണ്ടായാലും ബന്ദികളെ കൊല്ലുമെന്ന് ഭീഷണി മുഴക്കി.
ബലൂചിസ്ഥാനിലെ കച്ചി ജില്ലയിൽ പർവതങ്ങളാൽ ചുറ്റപ്പെട്ട മേഖലയില്‍വച്ചാണ് ട്രെയിനിലേക്ക് ആക്രമണമുണ്ടായത്. ഒമ്പത് കോച്ചുള്ള ട്രെയിൻ തുരങ്കത്തിൽ പ്രവേശിച്ചപ്പോൾ ആറംഗ സംഘം എൻജിൻ റൂമിൽ കടന്നുകയറി ആക്രമിക്കുകയായിരുന്നു. 20 സൈനികരെ വെടിവച്ചു കൊന്നു. മലനിരകളിൽനിന്ന് കൂട്ടാളികൾ ട്രെയിനിനുള്ളിലുള്ള ബിഎൽഎ സംഘത്തിന് സംരക്ഷണം ഒരുക്കുന്നു. ഇവിടെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങള്‍ ലഭ്യമല്ല. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകളടക്കം വിന്യസിച്ചിട്ടുണ്ടെന്ന് പാക് അധികൃതർ അറിയിച്ചു. പ്രദേശത്തേക്ക് കൂടുതൽ ട്രെയിനുകൾ അയച്ചു. സൈന്യവും സ്ഥലത്തുണ്ട്.
പതിറ്റാണ്ടിലേറെയായി ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന വിമത സംഘടനയാണ് ബിഎൽഎ. ബ്രിട്ടനും അമേരിക്കയും ബിഎൽഎയെ നിരോധിത ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നര മാസം നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസ് ഒക്‌ടോബറിലാണ് പുനരാരംഭിച്ചത്. നവംബറിൽ ക്വെറ്റ റെയിൽവേ സ്റ്റേഷനിൽ ചാവേർ സ്‌ഫോടനത്തില്‍ 26 പേർ കൊല്ലപ്പെട്ടിരുന്നു.
ബന്ദികളാക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും
ഭീകരവാദികൾ ട്രെയിന്‍ റാഞ്ചിയ സംഭവത്തിൽ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അപലപിച്ചു. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാധാരണക്കാർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഗുട്ടറസ് പറഞ്ഞു.
ട്രെയിനിലെ ഭീകരാക്രമണം; 13 ഭീകരർ കൊല്ലപ്പെട്ടു, 80 യാത്രക്കാരെ രക്ഷപ്പെടുത്തി
https://www.deshabhimani.com/News/world/13-terrorists-killed-80-passengers-rescued-in-pakistan-train-attack-34230
പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്തു
https://www.deshabhimani.com/News/world/terrorists-hijack-train-in-pakistan-10936










0 comments