ad
Deshabhimani

വി എസ്‌ അച്യുതാനന്ദൻ പ്രസംഗപ്രതിഭ 
പുരസ്‌കാരങ്ങൾ സമ്മാനിച്ചു

V S

പ്രഥമ വി എസ്‌ അച്യുതാനന്ദൻ പ്രസംഗപ്രതിഭ പുരസ്‌കാര മത്സരത്തിൽ വിജയിയായ കേരള സർവകലാശാല കാര്യവട്ടം കാമ്പ്യസ്‌ വിദ്യാർഥി എസ്‌ സ്‌നേഹയ്‌ക്ക്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jul 22, 2026, 01:38 AM | 1 min read

ആലപ്പുഴ

ബാലസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ വി എസ്‌ അച്യുതാനന്ദൻ പ്രസംഗ പ്രതിഭ പുരസ്‌കാരങ്ങൾ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ സമ്മാനിച്ചു. വി എസ്‌ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട്ടിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ്‌ പുരസ്‌കാരം വിതരണംചെയ്‌തത്‌. പ്രഥമ പുരസ്‌കാരത്തിന്‌ അർഹയായ കേരള സർവകലാശാല കാര്യവട്ടം കാന്പസ്‌ വിദ്യാർഥി എസ്‌ സ്‌നേഹയ്‌ക്ക്‌ (തിരുവനന്തപുരം) 10,001 രൂപയും പുരസ്കാരവുമാണ്‌ സമ്മാനിച്ചത്‌. രണ്ടാംസ്ഥാനം നേടിയ എറണാകുളം മഹാരാജാസ് കോളേജ് ബിരുദ വിദ്യാർഥി റിഗ റോസ് ബാബുവിന്‌ (കണ്ണൂർ) 5,001 രൂപയും പുരസ്‌കാരവും മൂന്നാം സ്ഥാനം നേടിയ ആലപ്പുഴ എസ്‌ഡി കോളേജ്‌ ബിരുദ വിദ്യാർഥി എസ് വേദലക്ഷ്മിക്ക്‌ (ആലപ്പുഴ) 2,501 രൂപയും പുരസ്‌കാരവും നൽകി. ബാലസംഘം സെക്രട്ടറി അഭിരാം രഞ്‌ജിത്ത്‌, കൺവീനർ കെ ഡി ഉദയപ്പൻ, കോ–ഓർഡിനേറ്റർ അഖിൽ മാധവൻ, സംസ്ഥാന കമ്മിറ്റി അംഗം സി ശ്രീലേഖ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home