‘മുറിവുണങ്ങാൻ സമയമെടുക്കും’

മയാമി: സ്‌പെയ്‌നിനെതിരായ ഫൈനൽ തോൽവിക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി. അധികസമയംവരെ നീണ്ട കിരീടപ്പോരിൽ ഒറ്റ ഗോളിനായിരുന്നു ജേതാക്കളായ അർജന്റീനയുടെ കീഴടങ്ങൽ. നാട്ടിൽ തിരിച്ചെത്തിയ അർജന്റീന ടീമിനൊപ്പം മെസിയുണ്ടായില്ല. മുപ്പത്തൊമ്പതുകാരൻ അമേരിക്കയിൽ തുടരുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് മെസി പ്രതികരിച്ചത്. തോൽവിയുടെ വേദന സഹിക്കാനാകുന്നില്ലെന്നും അത് മാറാൻ ഒരുപാട് നാളെടുക്കുമെന്നും താരം പറഞ്ഞു. മെസിയുടെ കുറിപ്പ്...
‘ഇൗ വേദന വളരെ വലുതാണ്. മാറാൻ സമയമെടുക്കും. എന്നാൽ ഇൗ സമയം മനോഹരമായ ഒരുപാട് കാര്യങ്ങൾ ഓർക്കാനുമുണ്ട്. കളത്തിൽ ഹൃദയം നൽകി നമ്മൾ ഒരുമയോടെ കളിച്ചു. അതാണ് നമ്മുടെ ശക്‌തി. ലോകത്തിലെ മികച്ച ടീമുകളിലൊന്നായി അർജന്റീനയെ മാറ്റാൻ പ്രയത്‌നിച്ച എല്ലാവർക്കും നന്ദി. അകമഴിഞ്ഞ് പിന്തുണച്ച ആരാധകരെ മറക്കാനാവില്ല. തുടർച്ചയായി രണ്ട് ഫൈനലിൽ എത്തുകയെന്ന വലിയ കാര്യവും നമ്മൾ സാധിച്ചിരിക്കുന്നു. അർജന്റീനക്കാരനായതിനാൽ എന്നും അഭിമാനം. ലോകജേതാക്കളായ സ്‌പെയ്‌നിന് അഭിനന്ദനങ്ങളും.’ –ലയണൽ മെസി










0 comments