ദക്ഷിണ സുഡാനിൽ ചെറുവിമാനം തകർന്ന് 20 പേർ മരിച്ചു; മരിച്ചവരിൽ ഇന്ത്യക്കാരനും

ജുബ: ദക്ഷിണ സുഡാനിൽ ചൈനീസ് എണ്ണക്കമ്പനി ചാർട്ടർ ചെയ്ത ചെറുവിമാനം തകർന്നു വീണ് 20 പേർ മരിച്ചു. ഒരു യാത്രക്കാരൻ രക്ഷപ്പെട്ടു. മരിച്ചവരിൽ ഭൂരിഭാഗവും ദക്ഷിണ സുഡാൻ സ്വദേശികളാണ്. ഒരു ഇന്ത്യക്കാരനും രണ്ട് ചൈനീസ് പൗരന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിങ് കമ്പനി ചാർട്ടർ ചെയ്ത വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ദക്ഷിണ സുഡാൻ തലസ്ഥാനമായ ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകാനായി എണ്ണപ്പാടത്തിന് സമീപം പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. അപകട കാരണം വ്യക്തമല്ല. 2011ൽ സുഡാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ദക്ഷിണ സുഡാൻ മേഖലയിലെ പ്രധാന എണ്ണ ഉൽപാദകരാണ്.










0 comments