ad
Deshabhimani

ഹോർമുസിലൂടെയുള്ള കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ചർച്ചകൾ തുടരുന്നുവെന്ന് ഒമാന്‍

ships
വെബ് ഡെസ്ക്

Published on Jul 14, 2026, 07:57 PM | 1 min read

മസ്കത്ത്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും എല്ലാ കക്ഷികളുമായും ചർച്ചകൾ തുടരുകയാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം.


ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കാൻ സുൽത്താനേറ്റ് പൂർണമായി പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ച ഒമാൻ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി തികച്ചും സുതാര്യവും നിഷ്പക്ഷവുമായ രീതിയിൽ ചർച്ചകൾ പുരോ​ഗമിക്കുകയാണെന്ന് വ്യക്തമാക്കി.


ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര സമുദ്ര നിയമ കൺവെൻഷനിൽ ഒപ്പുവെച്ച രാജ്യമാണ് ഒമാൻ. അതിനാൽ അതിലെ എല്ലാ വ്യവസ്ഥകളും പാലിക്കാൻ രാജ്യത്തിന് ബാധ്യതയുണ്ട്. സമുദ്ര ഗതാഗതത്തെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര നിയമ തത്വങ്ങൾ കർശനമായി പാലിക്കേണ്ടതും ആവശ്യമാണ്, ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാനും അവ പൂർണമായി അനുസരിക്കാനും എല്ലാ കക്ഷികളോടും ഒമാൻ ആഹ്വാനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home